ഗുരുവായൂർ ദേവസ്വം ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 തസ്തികകളിലായി 439 ഒഴിവുകളാണ് ഉള്ളത്. എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി വെറ്ററിനറി സര്‍ജന്‍, കലാനിലയം സൂപ്രണ്ട് വരെയുള്ള തസ്തികകളിലേക്ക് ദേവസ്വം നിയമനം നടത്തും. 23,000 രൂപ മുതൽ 1,00,000 രൂപ വരെ ശമ്പള സ്കെയിലുള്ള തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിശദാംശങ്ങൾക്ക് കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28.
ഒഴിവുകൾ ഇപ്രകാരം:
അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.kdrb.kerala.gov.in/ സന്ദർശിക്കുക.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അറിയിപ്പ് വായിച്ച് മനസിലാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മുകളിൽ പറഞ്ഞവ കൂടാതെ മറ്റു നിരവധി ഒഴിവുകളും വെബ്‌സൈറ്റിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക