മുംബൈ: അദാനി എനര്‍ജി എന്ന വൈദ്യുതോര്‍ജ്ജ രംഗത്തെ അദാനിയുടെ കമ്പനി കഴിഞ്ഞ ദിവസം മഹാന് ട്രാന്‍സ്മിഷനെ 2200 കോടി രൂപയ്ക്ക് സ്വന്തമാക്കി. മഹാന് ട്രാന്സ്മിഷന് എന്നത് ഒരു സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആണ്. മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാന് പ്രദേശത്തെ വൈദ്യുതിവിതരണത്തിനുള്ള പ്രത്യേക ദൗത്യ സംവിധാനമാണ് മഹാന് ട്രാന്സ്മിഷന്.
ഈ ഏറ്റെടുക്കലിലൂടെ വൈദ്യുതി വിതരണരംഗത്തെ കരുത്ത് വര്‍ധിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. അദാനി എനര്‍ജിയുടെ 1600 മെഗാവാട്ട് ഊര്‍ജ്ജ പദ്ധതി മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഏറ്റെടുക്കലോടെ മഹാന് ട്രാന്‍സ്മിഷന്റെ 1230 മെഗാവാട്ട് അദാനി ഏറ്റെടുക്കും.
ഈ ഏറ്റെടുക്കലിന്റെ ഭാഗമായി അദാനി എനര്‍ജിയുടെ സബ് സ്റ്റേഷന് കപാസിറ്റിയില്‍ 2800 മെഗാ വോള്‍ട് ആംപിയേഴ്സ് പുതുതായി ചേര്‍ക്കപ്പെടും. വൈദ്യുതി വിതരണശൃംഖലയില്‍ 740 സര്‍ക്യൂട്ട് കിലോമീറ്റേഴ്സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. അദാനി എനര്‍ജിയുടെ ഓഹരിയുടമകള്‍ക്ക് സഹായമെത്തിക്കുക എന്നതും ലക്ഷ്യമുണ്ട്.
ഈ ഏറ്റെടുക്കലിലൂടെ അദാനി എനര്‍ജിയുടെ ഓഹരി വില 803 രൂപയില്‍ നിന്നും ഒറ്റയടിക്ക് 872 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: