തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷം 24,000ലധികം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ സംസ്ഥാന ട്രഷറിയിലൂടെ നടന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അവകാശപ്പെട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനത്തെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദര്‍ശിച്ച് വിലയിരുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനത്തെ കണക്ക് കൂടി വരുമ്പോള്‍ ഇടപാട് 26000 കോടി രൂപയില്‍ കൂടും. മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനം 29 ആയതിനാല്‍ 26ാം തീയതി വരെ ബില്ലുകള്‍ സമര്‍പ്പിക്കുവാന്‍ സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ച് മുന്‍കൂട്ടിയുള്ള ക്രമീകരണങ്ങള്‍ ധനകാര്യ വകുപ്പും ട്രഷറിയും സ്വീകരിച്ചു. സമര്‍പ്പിച്ച മുഴുവന്‍ ബില്ലുകളിലും സമയ ബന്ധിതമായി നടപടി പൂര്‍ത്തിയാക്കി. മാര്‍ച്ച് 28 ന് മാത്രം 26000 ത്തോളം ബില്ലുകളിലാണ് നടപടികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: