തിരുവനന്തപുരം: 2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കുന്നതിനുള്ള ആംനെസ്റ്റി സ്‌കീം അനുസരിച്ച് നികുതി അടയ്‌ക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഈ സാഹചര്യത്തില്‍ നികുതിദായകരുടെ സഹായത്തിനും സംശയ നിവാരണത്തിനുമായി ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അവധി ദിവസങ്ങളായ മാര്‍ച്ച് 30 നും 31 നും ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. നികുതിദായകര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നികുതിവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: