തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ഇവർ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. പ്രതികളായ രശ്മിത്, ദേവന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
കൊടുങ്ങല്ലൂര്‍ ശങ്കുബസാറില്‍ 2012ലാണ് സംഭവം. ശങ്കുബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തില്‍ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്തില്‍ ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി ഏഴിനായിരുന്നു ക്ഷേത്ര കാവടിയുമായി ബന്ധപ്പെട്ട് തര്‍ക്കവും വഴക്കുമുണ്ടായത്. ഇതിന്റെ വൈരാഗ്യത്തില്‍ പിന്നീട് 11 ന് രാത്രി പത്തരയോടെ ശങ്കു ബസാറില്‍ വച്ച് മധുവിനെയും, സുധിയെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ സിഐ ആയിരുന്ന വി.എസ് നവാസായിരുന്നു കോസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. 24 സാക്ഷികളും 45 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: