കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ എമ്പുരാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എല്ലാവരും സിനിമ കാണണം. എല്ലാ വീടുകളിലും എമ്പുരാനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവെന്നും ജോർജ് കുര്യൻ പറഞ്ഞു.
മോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ എന്തായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോദിയും ബിജെപിയും ഈ ഉയരത്തില്‍ എത്തുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഞാനും എമ്പുരാൻ കാണും. എല്ലാവരും കാണണം. എംടി രമേശ് പറഞ്ഞതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: