മമത ബാനര്‍ജി (ഇടത്ത്) സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)
കൊല്‍ക്കൊത്ത: ബംഗാളിലെ മാള്‍ഡ ജില്ലയില്‍ തൃണമൂല്‍ ഗുണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബംഗാള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. “മാള്‍ഡ ജില്ലയിലെ മോതബാരി എന്ന സ്ഥലത്ത് ഹിന്ദുക്കളെ തൃണമൂല്‍ ഗുണ്ടകള്‍ മൃഗീയമായി ആക്രമിക്കുകയാണ്.” – കത്തില്‍ സുവേന്ദു അധികാരി പറയുന്നു.
സുവേന്ദു അധികാരിയുടെ യോഗത്തില്‍ വന്‍ ജനക്കൂട്ടം
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ മമതയുടെ തട്ടകമായ നന്ദിഗ്രാമില്‍ തോല്‍പിച്ച നേതാവാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. 1736 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ഇപ്പോള്‍ മമതയ്‌ക്കെതിരെ അതിശക്തമായ ആക്രമണം നടത്തുന്ന സുവേന്ദു അധികാരിയ്‌ക്ക് പിന്നില്‍ ജനം അണിനിരക്കുകയാണ്. ബിജെപിയുടെ നേതൃസ്ഥാനത്തിലെ വിടവാണ് സുവേന്ദു അധികാരി നികത്തുന്നത്. അദ്ദേഹത്തിന്റെ നിര്‍ഭയമായ പ്രതികരണത്തില്‍ മമതയും വിറയ്‌ക്കുകയാണ്. പൊതുയോഗങ്ങളിലെ സുവേന്ദു അധികാരിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനക്കൂട്ടം ഒഴുകി നിറയുകയാണ്.
മോതബാരിയില്‍ കേന്ദ്രസേനയെ നിയോഗിക്കൂ…ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ: സുവേന്ദു അധികാരി
മോതബാരിയില്‍ കേന്ദ്രസായുധസേനയെ ഉടനടി നിയോഗിച്ചാല്‍ മാത്രമേ ഹിന്ദുക്കളെ രക്ഷിയ്‌ക്കാന്‍ കഴിയൂ. തൃണമൂല്‍ പാര്‍ട്ടിയുടെ വിശ്വസ്തരായ ഒരു പ്രത്യേക ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ് ഹിന്ദുക്കളെ മൃഗീയമായി ആക്രമിക്കുന്നത്..-സുവേന്ദു അധികാരി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനോട് ആവശ്യപ്പെട്ടു.
“ബംഗാളിലാകെ തൃണമൂല്‍ ഗുണ്ടകള്‍ നിയമവാഴ്ച തകര്‍ക്കുകയാണ്. മോതബാരിയില്‍ മാര്‍ച്ച് 25ന് സനാതനി ഹിന്ദുക്കള്‍ക്കെതിരെ വന്‍ആക്രമണമാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ അഴിച്ചുവിട്ടത്”.- സുവേന്ദു അധികാരി പറഞ്ഞു.
മാള്‍ഡ ജില്ലയില്‍ മാത്രമല്ല, നോര്‍ത്ത് 24 പര്‍ഗാനാസിലും സമാനമായ അനുഭവം ഉണ്ടായി. ബിജെപി നേതാവായ അര്‍ജുന്‍ സിങ്ങ് തന്നെയാണ് സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയത്. ” തന്റെ വീടിന് നേരെ 50-60 പേരടങ്ങുന്ന തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം നടത്തി. സദ്ദാം അന്‍സാരി ഉള്‍പ്പെടെയുള്ള 50-60 പേര്‍ തന്റെ വീടിന് നേരെ രണ്ട് ബോംബെറിഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിച്ചതില്‍ തനിക്ക് പരിക്കുപറ്റി.” അര്‍ജുന്‍ സിങ്ങ് പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക