കൊച്ചി : ഗോധ്ര കലാപത്തെ വെള്ള പൂശാൻ എമ്പുരാൻ എന്ന ചിത്രത്തിലൂടെ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത് . വലിയ രീതിയില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ കാമ്പയിനും ഹൈന്ദവഗ്രൂപ്പുകളില്‍ നടക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഇഡിയും എന്‍ഐഎയും അധികാരദുര്‍വിനിയോഗത്തിനായി ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. . ഗോധ്ര കലാപത്തില്‍ ഹിന്ദു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്ന രീതിയില്‍ സൂചനകളുള്ളതായും പരാതി ഉയരുന്നു . അതേസമയം ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിന് അച്ഛൻ സുകുമാരൻ ജീവിച്ചിരുന്നുവെങ്കിൽ ആർ എസ് എസ് എന്ന സംഘടന എന്താണെന്ന് പറഞ്ഞു നൽകുമായിരുന്നുവെന്നാണ് ചിലർ പറയുന്നത് . മാത്രമല്ല സുകുമാരൻ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1991 ൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക ശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തിയതിനെ പറ്റിയും ചിലർ ഓർമ്മിപ്പിക്കുന്നു.
ഒപ്പം എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പിതാവ് ഭരത് ഗോപിയും ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നരേന്ദ്രമോദി വിളക്ക് തെളിയിക്കുന്ന ചടങ്ങിൽ ഗോപി പങ്കെടുക്കുന്നതിന്റേതാണ് ചിത്രങ്ങൾ
‘ വിളക്ക് തെളിയിക്കുന്നത് പഴയ ഗുജറാത്ത് മുഖ്യമന്ത്രി…. ‘ഫാസിസം’ വരുന്നത് സ്വാഗതം ചെയ്ത് അടുത്ത് നില്‍ക്കുന്നത് മുരളി ഗോപിയുടെ അച്ഛന്‍ ഭരത് ഗോപി…‘ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: