ജനീവ: ഭാരതം സാമൂഹ്യ സുരക്ഷാരംഗത്ത് കൈവരിച്ച നേട്ടത്തിന് അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) പ്രശംസ. ഭാരതത്തിന്റെ സാമൂഹ്യ സുരക്ഷാ പരിരക്ഷ 2021ല്‍ 24.4 ശതമാനമായിരുന്നത് 2024ല്‍ 48.8 ശതമാനം ഉയര്‍ന്ന് ഇരട്ടിയായതായി ഐഎല്‍ഒയുടെ ലോക സാമൂഹ്യ സംരക്ഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പരിരക്ഷയുള്ളവര്‍ ഗണ്യമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷനുകള്‍, തൊഴില്‍ സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ കോടിക്കണക്കിനു പേര്‍ക്ക് ലഭ്യമാക്കിയ സുപ്രധാന സര്‍ക്കാര്‍ സംരംഭങ്ങളാണ് ഈ പുരോഗതിക്കു കാരണം.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 92 കോടി പേര്‍ (ജനസംഖ്യയുടെ 65 ശതമാനം) ഇപ്പോള്‍ കേന്ദ്ര പദ്ധതികള്‍ മുഖേന പണമായോ വസ്തുവകകളായോ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാമൂഹ്യ സംരക്ഷണ പദ്ധതികളുടെ പരിധിയിലായി.
ആയുഷ്മാന്‍ ഭാരത് അന്ന യോജന, ഇ-ശ്രം പോര്‍ട്ടല്‍, അടല്‍ പെന്‍ഷന്‍ യോജന, ദാരിദ്ര്യ ലഘൂകരണം തുടങ്ങിയ പദ്ധതികളാണ് ഇതിന് സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: