ജയ്പൂർ : രാജസ്ഥാനിലെ ജയ്സാൽമീറിലെ മോഹൻഗഡ് കനാൽ പ്രദേശത്ത് നിന്നും ഒരു പാകിസ്ഥാൻ ചാരനെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ചാരന്റെ പേര് പത്താൻ ഖാൻ എന്നാണ്. ചന്ദൻ ജയ്‌സാൽമീറിലെ കർമോ കി ധനിയിലെ താമസക്കാരനാണ് പത്താൻ.
അറസ്റ്റിലായ ചാരൻ ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചതായി സംശയിക്കുന്നു. പോലീസുമായി സഹകരിച്ചാണ് സുരക്ഷാ ഏജൻസികൾ ഈ ഓപ്പറേഷൻ നടത്തിയത്.
പത്താൻ ഖാന്റെ ബന്ധുക്കൾ പാകിസ്ഥാനിലാണ് താമസിക്കുന്നത്. 2019 ൽ പത്താൻ ഖാൻ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. അതിനുശേഷം, ഇയാൾ പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ നിരന്തരം അയച്ചുകൊണ്ടിരുന്നു. ഇന്ത്യൻ സൈനിക താവളങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇയാൻ പാകിസ്ഥാനിലേക്ക് അയച്ചതായി സുരക്ഷ സേന പറഞ്ഞു.
പത്താൻ ഖാൻ അറസ്റ്റിലാകുന്നതിന് മുമ്പ് മാർച്ച് 18 ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശത്തെ നാച്‌ന പ്രദേശത്തുള്ള ‘നൂർ കി ചക്കിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ സുരക്ഷാ സേന ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ യുവാവിൽ നിന്ന് 4 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ആധാർ കാർഡുകൾ പിടിച്ചെടുത്തു.
അറസ്റ്റിലായ യുവാവ് ചിലപ്പോൾ രവി കിഷൻ എന്നും ചിലപ്പോൾ ഷാഹി പ്രതാപ് എന്നുള്ള പേരുകളാണ് സേനയ്‌ക്ക് നൽകിയത്. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: