India

ഇന്ത്യ ഇനി ധര്‍മ്മശാലയല്ല;ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനെ മതമുദ്രാവാക്യം മുഴക്കി തൃണമൂല്‍ തടയുന്നത് അനുവദിക്കില്ല:അമിത് ഷാ

ഇന്ത്യ ഇനി മുതല്‍ ധര്‍മ്മശാലയല്ലെന്നും ആര്‍ക്കും എപ്പോഴും കയറിവരാനുള്ള ഇടമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനുള്ള കുടിയേറ്റ-വിദേശ ബില്‍ പാസാക്കിയ ശേഷം പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

Published by

ന്യൂദല്‍ഹി:ഇന്ത്യ ഇനി മുതല്‍ ധര്‍മ്മശാലയല്ലെന്നും ആര്‍ക്കും എപ്പോഴും കയറിവരാനുള്ള ഇടമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനുള്ള കുടിയേറ്റ-വിദേശ ബില്‍ പാസാക്കിയ ശേഷം പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 450 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടാനുള്ള തീരുമാനത്തിന് ബംഗാളിലെ മമത സര്‍ക്കാര്‍ തുരങ്കം വെയ്‌ക്കുകയാണ്. പത്ത് തവണ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി നല്‍കിയില്ല. – അമിത് ഷാ പറഞ്ഞു.

വേലികെട്ടുന്ന മറ്റു സ്ഥലങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അതിനെ തടയാന്‍ ശ്രമിക്കുകയാണ്.- അമിത് ഷാ വിശദീകരിച്ചു.

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക