വിശദവിവരങ്ങള്‍ www.nimhans.ac.in ല്‍
പ്രവേശന പരീക്ഷ മേയ് 3, 4 തീയതികളില്‍
എംഫില്‍ കോഴ്‌സില്‍ ക്ലിനിക്കല്‍ സൈക്കോളജിയിലും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിലും പഠനാവസരം
ദേശീയ പ്രാധാന്യമുള്ള ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2025-26 വര്‍ഷത്തെ ജൂലൈ സെഷനിലേക്കുള്ള എംഎസ്‌സി, എംപിഎച്ച്, എംഫില്‍, എംഡി, പോസ്റ്റ് എംഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, പിഎച്ച്ഡി, പിജി ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nimhans.ac.in ല്‍. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
എംഎസ്‌സി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എംഫില്‍, ഫെലോഷിപ്പ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 3, 4 തീയതികളില്‍ ബെംഗളൂരുവില്‍ നടത്തും.
എംഎസ്‌സി കോഴ്‌സില്‍ ബയോസ്റ്റാറ്റിസ്റ്റിക്‌സ്, സൈക്യാട്രിക് നഴ്‌സിങ്, ന്യൂറോ സയന്‍സ് നഴ്‌സിങ്, യോഗ തെറാപ്പി, ന്യൂറോ സയന്‍സസ്, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി എന്നിവയിലും എംഫില്‍ കോഴ്‌സില്‍ ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാ്രടിക് സോഷ്യല്‍ വര്‍ക്ക് എന്നിവയിലുമാണ് പ്രവേശനം.
പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള സമഗ്ര വിവരങ്ങള്‍ നിംഹാന്‍സ് പിജി പ്രോസ്‌പെക്ടസില്‍ (2025-26/ ജൂലൈ സെഷന്‍) ലഭിക്കും. ഓള്‍ ഇന്ത്യ കാറ്റഗറി, കര്‍ണാടക സ്‌റ്റേറ്റ് ഡൊമിസൈല്‍ കാറ്റഗറി എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് പിജി, എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഓള്‍ ഇന്ത്യ കാറ്റഗറി സീറ്റുകളിലേക്ക് കേരളം അടക്കമുള്ള അന്യസംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം.
കോഴ്‌സുകളും സ്‌പെഷ്യലൈസേഷനുകളും, ലഭ്യമായ സീറ്റുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: