മുംബൈ: തങ്ങളുടെ നേതാവിനെ പരിഹസിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന് ഏക്നാഥ് ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പ്രസാദം നല്‍കുമെന്ന് നേതാക്കള്‍. ആ പ്രസാദം മധുരമുള്ളതാണോ കയ്പേറിയതാണോ എന്ന് വൈകാതെ കുനാല്‍ കമ്ര രുചിച്ചറിയും എന്ന് ഷിന്‍ഡേ വിഭാഗം നേതാക്കള്‍ താക്കീത് നല്‍കുന്നു.
ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് പരിഹസിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ കോമഡി ഷോ ആണ് വിവാദമായിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ 2022ല്‍ ഏക്നാഥ് ഷിന്‍ഡേ ബിജെപിയിലേക്ക് മാറിയതിനെയാണ് വഞ്ചന എന്ന് വിളിച്ചത്. ഉദ്ധവ് താക്കറെ വിഭാഗമാണ് കുനാല്‍ കമ്രയെക്കൊണ്ട് ഇത് പറയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇതിനായി കുനാല്‍ കമ്രയുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ കാള്‍ റെക്കോഡും പരിശോധിക്കുന്നുണ്ട്.
ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയ്‌ക്കെതിരായ കൂട്ടബലാത്സംഗക്കേസും ദിഷ എന്ന പെണ്‍കുട്ടിയുടെ മരണവും മഹാരാഷ്‌ട്രയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ മകനെ രക്ഷിയ്‌ക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗം നടത്തിയ ഗൂഢനീക്കമാണ് കുനാല്‍ കമ്രയുടെ ഈ പരിപാടി എന്നാണറിയുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുക്കിയ സ്റ്റുഡിയോയില്‍ പരിപാടി നടത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഈ വിവാദത്തിലേക്കായി.
പരിപാടി കഴിഞ്ഞയുടന്‍ കുനാല്‍ കമ്ര തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരാണ് കുനാല്‍ കമ്രയ്‌ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. പല വിമാനക്കമ്പനികളിലും യാത്രാവിലക്കുള്ള വ്യക്തിയാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ഒരു വിമാനത്തില്‍വെച്ച് നേരിട്ട് ഭീഷണിപ്പെടുത്തിയ കേസിന് ശേഷമാണ് കുനാല്‍ കമ്രയ്‌ക്കെതിരെ വിമാനയാത്രവിലക്ക് നിലവില്‍ വന്നത്. അപ്പോള്‍ പിന്നെ എങ്ങിനെ ഇയാള്‍ തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടു എന്ന ചോദ്യം ഉയരുന്നു. അതായത് ഇയാള്‍ തമിഴ്നാട്ടില്‍ എത്തിയ ശേഷമായിരിക്കണം ഉദ്ധവ് താക്കറെ വിഭാഗവും മോദിവിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളും ജിഹാദികളും കോണ്‍ഗ്രസും എന്‍സിപിയും എല്ലാം ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എന്നാണ് മുംബൈ പൊലീസ് കരുതുന്നത്.
ഇതിനിടെ ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകനും കുനല്‍ കമ്രയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഏക്നാഥ് ഷിന്‍ഡേയെ പരിഹസിച്ചതിന്റെ പേരില്‍ കുനാല്‍ കമ്രയെ ചീത്തവിളിക്കുകയാണ് പ്രവര്‍ത്തകന്‍. അപ്പോള്‍ താന്‍ തമിഴ്നാട്ടിലാണിപ്പോഴെന്ന മറുപടിയാണ് കുനാല്‍ കമ്ര ഫോണ്‍ സംഭാഷണത്തില്‍ നല്‍കുന്നത്. എങ്കില്‍ തമിഴ്നാട്ടില്‍ വന്ന് കൈകാര്യം ചെയ്യുമെന്നായിരുന്നു ശിവസേന പ്രവര്‍ത്തകന്റെ മറുപടി.
ഇതിനിടെ കുനല്‍ കമ്രയ്‌ക്കെതിരെ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. മുംബൈ പൊലീസ് മാര്‍ച്ച് 25 ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഖാര്‍ പൊലിസ് സ്റ്റേഷനില്‍ എത്താന്‍ സമന്‍സ് അയച്ചെങ്കിലും ഒരാഴ്ച സമയം ചോദിച്ചിരിക്കുകയാണ് കുനാല്‍ കമ്ര. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് കുനാല്‍ കമ്ര താമസം. ഏകദേശം ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 500ല്‍ പരം ഫോണ്‍ കോളുകളാണ് കുനാല്‍ കമ്രയ്‌ക്ക് ലഭിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലെ ഖാര്‍ പൊലീസ് സ്റ്റേഷന് പുറമേ താനെ സ്റ്റേഷനിലും കുനാല്‍ കമ്രയ്‌ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ കേസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: