ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് 2026 യോഗ്യത സ്വന്തമാക്കി അർജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്‌ക്ക് യോഗ്യത ലഭിച്ചത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്.
മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു. ബ്രസീലില്‍ നെയ്മറും ഇല്ലായിരുന്നു.ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.
മത്സരം അവസാനിക്കുംമുമ്പ് തന്നെ അര്‍ജന്റീന 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. ഉറുഗ്വേ ബൊളീവിയയോട് തോറ്റിരുന്നെങ്കിൽ, അർജന്റീനയ്‌ക്ക് നേരിട്ട് യോഗ്യത നേടാൻ ബ്രസീലിനെതിരെ ഒരു പോയിന്റ് വേണ്ടിവരുമായിരുന്നു.
അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുക. കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളാണ് പ്രധാനവേദികൾ
48 ടീമുകളുള്ള ആദ്യ ലോകകപ്പിന് ദക്ഷിണ അമേരിക്കയിലെ ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടിയിരുന്നു. ലയണൽ മെസ്സിയുടെ പിന്തുണയോടെ, അർജന്റീന (28 പോയിന്റുകൾ) തുടക്കം മുതൽ തന്നെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ മുന്നിലായിരുന്നു. അടുത്ത ലോകകപ്പിനുള്ള യോഗ്യത നേടിയ ആദ്യ രാജ്യങ്ങളായ ജപ്പാൻ, ന്യൂസിലാൻഡ്, ഇറാൻ, ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പം അർജന്റീനയും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: