കണ്ണൂര്‍: ശ്രീമൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താനുള്ള നീക്കത്തില്‍ നിന്നും ക്ഷേത്രം കമ്മിറ്റി പിന്‍വലിഞ്ഞു. ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം പോര്‍ക്കലി കലശ കമ്മിറ്റിയാണ് മുഴക്കുന്ന് മഹല്‍ നിവാസികള്‍ക്ക് സമൂഹ നോമ്പുതുറയും സ്‌നേഹ സംഗമവും ഒരുക്കിയത്.
മാര്‍ച്ച് 26 ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ബുധനാഴ്‌ച്ച പരിഗണിക്കാനിരിക്കെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് ഇഫ്താര്‍ സംഗമം നടത്തുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകരടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങള്‍ നടത്തി വരുന്നത്. ക്ഷേത്രോത്സവവും മറ്റു ചടങ്ങുകളും നടക്കുന്നത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: