പട്ന : ബിജെപി റോഡുകൾ നിർമ്മിക്കുന്നത് ജലം കൊള്ളയടിക്കാനാണെന്ന വിചിത്ര വാദവുമായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ . ബിഹാറിൽ പാർട്ടിയുടെ ‘പലയൻ റോക്കോ നൗക്രി ദോ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കനയ്യ കുമാർ .
ലോകത്തിലെ മുതലാളിമാരും ബിസിനസുകാരും ബീഹാറിലെ ജലത്തിൽ കണ്ണുവയ്‌ക്കുന്നുവെന്ന് കനയ്യ അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ ജലസ്രോതസ്സുകൾ കൊള്ളയടിക്കാൻ ബിജെപി ബീഹാറിൽ വികസന പദ്ധതികൾ കൊണ്ടുവരികയാണെന്നും കനയ്യ പറഞ്ഞു.
“ ഭാരത് മാല പദ്ധതി ബീഹാറിൽ പുരോഗമിക്കുകയാണ്, എന്തിനാണ് അത് നിർമ്മിക്കുന്നത്? ബീഹാറിൽ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് റോഡുകൾ നിർമ്മിക്കുന്നത്? ലോകം മുഴുവൻ കൊതിക്കുന്ന ഒന്ന് ബീഹാറിലുണ്ട്. ബീഹാറിൽ വെള്ളമുണ്ട്. പെട്രോളിനേക്കാൾ വിലപ്പെട്ടതായിരിക്കും വെള്ളം. വ്യവസായവൽക്കരണം നടക്കേണ്ടിയിരുന്നപ്പോൾ അത് സംഭവിച്ചില്ല. ഇപ്പോൾ വ്യവസായം യാന്ത്രികമായി മാറിയതിനാൽ നാട്ടുകാർക്ക് തൊഴിൽ ലഭിക്കില്ല, അതിനാൽ ഈ ആളുകൾ ബീഹാറിലെ വെള്ളം ചൂഷണം ചെയ്യാൻ ചെറിയ യൂണിറ്റുകൾ കൊണ്ടുവരുന്നു.
വ്യവസായികളുടെ കണ്ണ് ഇവിടുത്തെ വിഭവങ്ങളിലാണ്. ഞാൻ തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല സംസാരിക്കുന്നത് . ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിയെ ലഭിക്കുകയാണെങ്കിൽ, അതിനർത്ഥം ബീഹാറിന്റെ വിഭവങ്ങൾ അദാനിയുടെ കൈകളിലായിരിക്കുമെന്നാണ് “ എന്നും കനയ്യ പറഞ്ഞു.
അതേസമയം കനയ്യയ്‌ക്കെതിരെ പരിഹാസങ്ങളും ഉയർന്നു കഴിഞ്ഞു. കോൺഗ്രസിൽ ചേർന്ന ശേഷം ഇങ്ങനെയാകുന്നതാണോ, മുൻപും ഇങ്ങനെ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: