ന്യൂയോർക്ക് : ലോകമെമ്പാടും മുസ്ലീങ്ങളുടെ ജനസംഖ്യ അതിവേഗം വളരുകയാണ്. ന്യൂയോർക്കിലെ പ്യൂ റിസർച്ച് സെന്ററിന്റെ സമീപകാല പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മത വിഭാഗമാണ് ഇസ്ലാം. 2060 ആകുമ്പോഴേക്കും മുസ്ലീങ്ങളുടെ ജനസംഖ്യ 70% വർദ്ധിച്ച് 300 കോടി കവിയുമെന്നാണ്.
ഈ സാഹചര്യത്തിൽ 2060 ആകുമ്പോഴേക്കും മുസ്ലീങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതസമൂഹമാകും. ഈ സർവേ പ്രകാരം മുസ്ലീം യുവാക്കളുടെ ഉയർന്ന ജനസംഖ്യയും ജനനനിരക്കും, വലിയ നിരക്കിലുള്ള മതപരിവർത്തനങ്ങളും മുസ്ലീം ആധിപത്യത്തിന് പ്രധാന കാരണങ്ങളായിരിക്കും.
കൂടാതെ പശ്ചാത്യൻ രാജ്യമായ കാനഡയിലെ മുസ്ലീം ജനസംഖ്യ അതിവേഗം വർദ്ധിക്കുമെന്നും പഠനത്തിൽ പറയുന്നു. പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച് 2030 ആകുമ്പോഴേക്കും മുസ്ലീം ജനസംഖ്യ കാനഡയിൽ മൂന്ന് മടങ്ങ് വർദ്ധിക്കും. 2010 ൽ ഇത് 9 ലക്ഷമായിരുന്നു, 2030 ആകുമ്പോഴേക്കും ഇത് 27 ലക്ഷമാകാൻ സാധ്യതയുണ്ട്. അങ്ങനെ, കാനഡയിലെ മൊത്തം ജനസംഖ്യയുടെ 6.6% മുസ്ലീങ്ങളായിരിക്കും.
യുഎസ്എയിൽ പോലും മുസ്ലീം ജനസംഖ്യ അതിവേഗം വളരും, 0-4 വയസ്സിനിടയിലുള്ളവരിൽ, മുസ്ലീം ജനസംഖ്യ 2010 നെ അപേക്ഷിച്ച് 2 ലക്ഷത്തിൽ നിന്ന് 6.50 ലക്ഷമായി വർദ്ധിക്കുമെന്നും പഠനത്തിൽ പറയുന്നു. നിലവിൽ, ഭൂമിയിലെ ഏറ്റവും വലിയ ജനസംഖ്യ ക്രിസ്ത്യാനികളാണ്.
അതേ സമയം ഇന്ത്യയും നേപ്പാളും ഭൂരിപക്ഷ ഹിന്ദു ജനസംഖ്യയുള്ള രാജ്യങ്ങളായി തുടരും. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 77% ആയിരിക്കും. കൂടാതെ 2050 വരെ അവർ ഭൂരിപക്ഷ മത വിഭാഗം ആയിരിക്കും. എന്നാൽ ഇവിടെ എടുത്ത് പറയേണ്ടത് 2011 ൽ ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ 80% ആയിരുന്നു. പിന്നീട് 40 വർഷത്തിനുള്ളിൽ ഇത് 3% കുറയുമെന്നാണ്.
അതായത് ഹിന്ദു ജനസംഖ്യ ഓരോ ദശകത്തിലും 1% വീതം കുറയുന്നുവെന്നും പഠനത്തിൽ പറയുന്നു. ഇത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: