ബംഗളൂരു: ആഗോള തലത്തില്‍ തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കുന്നതിൻറെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിര്‍മ്മാണ കമ്പനിയായ ബോയിങ്.തങ്ങളുടെ തൊഴിലാളി സംഖ്യയില്‍ 10 ശതമാനത്തോളം വെട്ടിക്കുറയ്‌ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡസംബറില്‍ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചു വിട്ടുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ഉപഭോക്താക്കളെയോ ഗവണ്‍മെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. പിരിച്ചുവിടലിനൊപ്പം ചില പുതിയ പദവികള്‍ കമ്ബനിയില്‍ സൃഷ്ടിക്കപ്പെട്ടതായി സ്രോതസ്സുകള്‍ അറിയിച്ചിട്ടുണ്ട്.
ബംഗളൂരുവിലും ചെന്നൈയിലുമായി സ്ഥിതിചെയ്യുന്ന ബി.ഐ.ഇ.റ്റി.സിയാണ് പ്രധാനപ്പെട്ട എയറോസ്പേസ് വർക്കുകള്‍ ചെയ്യുന്നത്. അമേരിക്കയ്‌ക്കു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാണ് ബംഗളൂരുവിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: