പെരുമ്പാവൂർ : ഒരു ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തണ്ടേക്കാട് വിളക്കത്ത് വീട്ടിൽ ജുബൈർ (26), പോഞ്ഞാശേരി ചെമ്പാരത്ത് കുന്ന് തെക്കേ വടായത്ത് വീട്ടിൽ അജ്മൽ (25) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി പോഞ്ഞാശ്ശേരി പട്ടിപ്പാറ ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കുറച്ചുനാളുകളായി അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. രാത്രികാലങ്ങളിൽ ചെറിയ പായ്‌ക്കറ്റുകളിലാക്കിയായിരുന്നു കച്ചവടം.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എംസൂഫി, എസ്.ഐമാരായ പി.എം റാസിഖ്, ജോഷി തോമസ്, എ.എസ് ഐ പി.എഅബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എഅഫ്സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, നിസാമുദ്ദീൻ, നവീൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: