മുംബൈ: ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധവും ചുങ്കപ്പോരും കാരണം ഡോളര്‍ ക്ഷീണിച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയുടെ ഓഹരി വിപണി തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നു. ലോകത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഏറ്റവുമധികം നേട്ടം കൊയ്ത ഓഹരി വിപണി ഇന്ത്യയിലേതാണ്. മാര്‍ച്ച് 24 തിങ്കളാഴ്ച നിഫ്റ്റി 307 പോയിന്റ് കുതിച്ച് 23600ല്‍ എത്തിയപ്പോള്‍ സെന്‍സെക്സ് 1079 പോയിന്റ് കുതിച്ച് 77,984 പോയിന്റില്‍ എത്തി.
2024 സെപ്തംബറിലാണ് ഇന്ത്യയുടെ ഓഹരി വിപണി ഏറ്റവും വലിയ ഉയരം തൊട്ടത്. അതിന് ശേഷം കഴിഞ്ഞ അഞ്ച് മാസമായി തിളക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ തുടര്‍ച്ചയായ നഷ്ടത്തിനാണ് കഴിഞ്ഞ ആറ് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണി തടയിട്ടത്.
കഴിഞ്ഞ അഞ്ച് മാസമായി ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും എല്ഐസിയ്ക്കെതിരെയും മോദിയ്ക്കെതിരെയും തിരിഞ്ഞിരുന്നു. തെറ്റായ ഓഹരികളില്‍ നിക്ഷേപിച്ച് എല്‍ ഐസി സാധാരണക്കാരുടെ പണം കളയുന്നു എന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പക്ഷെ മാര്‍ച്ച് 24 തിങ്കഴാള്ചയും ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നതോടെ വിമര്‍ശകരെല്ലാം മാളത്തിലൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ ഓഹരി വിപണി തകരുന്നത് ആഗോള സാമ്പത്തികസാഹചര്യവും യുദ്ധവം ട്രംപിന്റെ അധികാരത്തിലേക്കുള്ള വരവും വ്യാപാരയുദ്ധവും ഒക്കെയാണെന്ന് സാമ്പത്തികവിദഗ്ധര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ മനസ്സിലാക്കിയിരിക്കുന്നു.
ഇന്ത്യയുടെ ഓഹരി വിപണി കഴിഞ്ഞ ആറ് ദിവസമായി 9.4 ശതമാനത്തോളമാണ് ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നത്. ജര്‍മ്മനിയുടെ ഓഹരി വിപണി 5.64 ശതമാനം ഉയര്‍ന്നപ്പോള്‍ ജപ്പാന് വിപണി 4.75 ശതമാനവും ഹോങ്കോങ് 4.02 ശതമാനവും ഉയര്‍ന്നു. ഫ്രാന്‍സിന്റെ ഓഹരി വിപണി 2.15 ശതമാനവും ഉയര്‍ന്നു. അതേ സമയം യുഎസ് വിപണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഷ്ടം രേഖപ്പെടുത്തുകയാണ്. തിങ്കളാഴ്ച മൂന്ന് ശതമാനത്തിലധികം യുഎസ് ഓഹരി വിപണി തകര്‍ന്നു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനയുടെ ഓഹരി വിപണിയും തകര്‍ന്നു.
ഒരു ഇടവേളയ്ക്ക് ശേഷം മിഡ് കാപ് (ഇടത്തരം ഓഹരികള്‍), സ്മാള്‍ ക്യാപ് (ചെറുകിട വിപണിമൂല്യമുള്ള കമ്പനിഓഹരികള്) എന്നിവയും ഒരിടവേളയ്ക്ക് ശേഷം നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തല്‍ അവസാനിപ്പിച്ച് യഥാക്രമം 1.1 ശതമാനവും 1.6 ശതമാനവും മുകളിലേക്ക് കുതിച്ചു.
പവര്‍ ഗ്രിഡ്, എല്‍ ആന്റ് ടി, കൊടക് മഹീന്ദ്ര, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. ഈ ഓഹരികളുടെ വില മൂന്ന് ശതമാനം വരെ ഉയര്‍ന്നു. അതേ സമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ടൈറ്റന്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം തുടര്‍ന്നു. പൊതുവേ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഓട്ടോ, ഐടി എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: