തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആടെന്ന റെക്കോർഡ് നേടി കേരളത്തിലെ കറുമ്പി എന്ന പേരില്‍ അറിയപ്പെടുന്ന കുഞ്ഞാട്. ഉയരം വെറും ഒരടി മൂന്നിഞ്ച് മാത്രമേയുള്ളൂ.
ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ വ്യത്യസ്ത ഇനം ആട്. കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ടതാണ് ഈ കറുമ്പി എന്ന ആട്. കറുത്ത പെൺ പിഗ്മി ആടാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കറുമ്പി. പീറ്റർ ലെനു ആണ് ഈ ആടിന്റെ ഉടമ.
2021 ൽ ജനിച്ച കറുമ്പി പൂര്‍ണ്ണവളര്‍ച്ചയെത്തിയത് നാലാം വയസ്സിലാണ്. അപ്പോഴാണ് ഗിന്നസ് ബുക്കുകാര്‍ ഉയരം അളക്കുന്നത്. വെറും 1 അടി 3 ഇഞ്ച് (40.50 സെന്റീമീറ്റർ) മാത്രമാണ് ഉയരം. കാലുകൾ 21 ഇഞ്ചിൽ (53 സെന്‍റിമീറ്റർ) കൂടുതൽ ഉയരത്തിൽ വളരില്ല.
മറ്റ് മൂന്ന് ആൺ ആടുകൾ, ഒമ്പത് പെൺ ആടുകൾ, പത്ത് കുഞ്ഞാടുകൾ എന്നിവരോടൊപ്പമാണ് കറുമ്പിയുടെ താമസം..ഇതിന് പുറമെ പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവയും ലെനുവിന്റെ ഫാമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: