ന്യൂദല്‍ഹി: മേല്‍ക്കൂര പൊളിച്ച് ആകാശത്തേക്കുയര്‍ന്ന ഉള്ളിവില പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 40 ശതമാനത്തോളമാണ് ഉള്ളിവില മൂന്നാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത്. ക്വിന്റലിന് 2270 രൂപ ഉണ്ടായിരുന്ന ഉള്ളി ഇന്ന് വെറും 1420 രൂപയേ ഉള്ളൂ.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രം തയ്യാറല്ല. ഇപ്പോഴിതാ കേന്ദ്രം 20 ശതമാനം കയറ്റുമതി തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇത് കര്‍ഷകര്‍ക്ക് മിതമായ രീതിയില്‍ ആദായം ലഭിക്കാന്‍ സഹായകരമാകും എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
റാബി വിളകള്‍ പ്രതീക്ഷിച്ച രീതിയില്‍ എത്തിയതോടെ ഫെബ്രുവരി മുതലേ ഉള്ളി വില കുറഞ്ഞിരുന്നു. മാണ്ഡി, ചില്ലറ വില്പന വിലയിലും നല്ല കുറവുണ്ടായി. ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു.
അതേ സമയം കര്‍ഷകര്‍ക്കും ആദായകരമായ വില ലഭ്യമാക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കയറ്റുമതി തീരുവ കുറയ്ക്കുന്നതോടെ കൃഷിക്കാര്‍ക്ക് ഉള്ളി കയറ്റുമതി കൂട്ടാന്‍ സാധിക്കും. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 39.2 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2024ലെ സാമ്പത്തിക വര്‍ഷം മുഴുവന്‍ എടുത്താല്‍ 500 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. ഇക്കുറിയും കയറ്റുമതി പ്രോത്സാഹിപ്പിക്കലാണ് സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം 17 ലക്ഷം ടണ്‍ ഉള്ളി രാജ്യം കയറ്റുമതി ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 18 വരെ 11.6 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: