മുംബൈ: ബിജെപിയെയും ബിജെപി നേതാക്കളെയും പരിഹസിക്കുക ജീവിതവ്രതമാക്കി എടുത്ത ആളാണ് കുനാല്‍ മുംബൈ:കമ്ര എന്ന സ്റ്റാന്‍റപ് കൊമേഡിയന്‍. ഒരിയ്‌ക്കല്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ ഒരു ഫ്ലൈറ്റിനുള്ളില്‍വെച്ച് നേരിട്ട് ചോദ്യം ചെയ്ത് പ്രശ്നം സൃഷ്ടിച്ച എന്‍ജിഒ, ജിഹാദി പക്ഷത്തിന്റെ നായകനാണ് കുനാല്‍ കമ്ര. പക്ഷെ മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയോട് കളിച്ചതേ ഓര്‍മ്മയുള്ളൂ. കുനാല്‍ കമ്രയുടെ പരിപാടി സംഘടിപ്പിച്ച ഹോട്ടല്‍ തന്നെ ഷിന്‍ഡെ പക്ഷം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
തന്റെ സ്ഥിരം സ്റ്റാന്‍ഡപ് കോമഡിയുടെ ഭാഗമായി സനാതനവിരുദ്ധ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ തമാശങ്ങള്‍ പൊട്ടിക്കുന്നതിനിടയിലാണ് ഏക് നാഥ് ഷിന്‍ഡെയെ ഗദ്ദര്‍ (ഒറ്റുകാരന്‍, വഞ്ചകന്‍) എന്ന് കുനാല്‍ കമ്ര വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറല്‍ ആയതോടെയാണ് ഈ പരിപാടി നടന്ന യൂണി കോണ്ടിനെന്‍റല്‍ എന്ന ഹോട്ടല്‍ തന്നെ ഷിന്‍ഡേ പക്ഷ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. യൂണികോണ്ടിനെന്‍റല്‍ ഹോട്ടലിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ നയാ ഭാരത് എന്ന പേരിലുള്ള ഒരു യുട്യൂബ് പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ പരിഹസിച്ചത്.
ഒപ്പം പരിപാടിയ്‌ക്കെതിരെയും കുനാല്‍ കമ്രയ്‌ക്കെതിരെയും തൊട്ടടുത്ത ഖര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തു. പൊലീസ് കേസെടുത്തു.
എന്തായാലും ഇനി കുനാല്‍ കമ്രയ്‌ക്ക് മഹാരാഷ്‌ട്രയില്‍ പരിപാടി നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് വിദ്വേഷത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: