തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വം പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയായിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞതായും മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ സജീവ രാഷ്‌ട്രീയത്തിന് പറ്റുന്ന ആളാണോ അല്ലയോ എന്ന സംശയമുന്നയിക്കുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പോരാട്ടം മറക്കരുതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുകൊല്ലം വലിയ മുന്നേറ്റമാണ് കേരളത്തില്‍ ബിജെപിക്ക് ഉണ്ടായത്. ലോക്‌സഭയിലേക്ക് അടക്കം അംഗങ്ങളെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായി. 280 പ്രവര്‍ത്തക മണ്ഡലങ്ങളില്‍ 39 വനിതാ പ്രസിഡന്റുമാര്‍, നാല് ജില്ലകളില്‍ വനിതാ പ്രസിഡന്റുമാര്‍, 31 എസ് സി മണ്ഡലം പ്രസിഡന്റുമാര്‍, 8 പട്ടികവര്‍ഗ്ഗ മണ്ഡലം പ്രസിഡന്റുമാര്‍ അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത്. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയാണെന്ന ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഇതെല്ലാവരുടേയും പാര്‍ട്ടിയാണ് എന്നു മാത്രമാണ്. ബിജെപിയുടെ 30 ജില്ലാ പ്രസിഡന്റുമാരില്‍ മൂന്നുപേര്‍ ക്രൈസ്തവ സമുഹത്തില്‍ നിന്നുള്ള പ്രസിഡന്റുമാരാണ്. തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ക്രൈസ്തവ ജില്ലാ പ്രസിഡന്റുമാര്‍ വന്നത് എന്നത് ശ്രദ്ധേയമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: