ന്യൂദൽഹി : വഖഫ് ഭേദഗതി ബിൽ-2024 നെച്ചൊല്ലി രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയ കോളിളക്കങ്ങൾക്കിടയിൽ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) വീണ്ടും ഈ ബില്ലിനെതിരെ പ്രതിഷേധിക്കാൻ പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ എഐഎംപിഎൽബിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർലമെന്റ് ജെപിസി ചെയർമാൻ ജഗദംബിക പാൽ.
ബില്ലിനെ എതിർക്കുന്ന ഈ ആളുകൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമർശിച്ചു കൊണ്ട് പറഞ്ഞു. വഖഫിനായി ജെപിസി രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങൾ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങളെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഉന്നയിച്ച എല്ലാ വിഷയങ്ങളും ഞങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇതെല്ലാം പരിഗണിച്ച് ഞങ്ങൾ 15 ഭേദഗതികൾ മാത്രമാണ് വരുത്തിയത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ബിൽ വരുന്നത്. രാജ്യത്തിന് സുതാര്യമായ ഒരു ബിൽ വന്നതായി തോന്നുന്നുവെങ്കിൽ അത് ദാരിദ്ര്യത്തിനെ ഉൻമൂലനം ചെയ്യാനും, കുട്ടികൾക്കും, സ്ത്രീകൾക്കും, പാവപ്പെട്ട മുസ്ലീങ്ങൾക്കും ഗുണം ചെയ്യുമെങ്കിൽ അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വഖഫ് പരിപാലനത്തിനായി മെച്ചപ്പെട്ട ഒരു നിയമം ഉണ്ടാക്കണം. ഇതുവരെ നിയമം ഉണ്ടാക്കിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് എഐഎംപിഎൽബി രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്ന ഇമ്രാൻ മസൂദ് കോൺഗ്രസ് പാർട്ടിക്കാരനാണ്. അദ്ദേഹം ജെപിസി കമ്മിറ്റിയിലും അംഗമായിരുന്നു. വഖഫ് ബില്ലിലെ ഓരോ വ്യവസ്ഥയിലും നടന്ന വോട്ടെടുപ്പിലും മസൂദ് പങ്കെടുത്തിരുന്നതാണെന്നും ചെയർമാൻ പറഞ്ഞു.
അതേ സമയം ഇമ്രാൻ മസൂദ് ഇന്ന് അരാജകത്വം പ്രചരിപ്പിക്കുന്നു. ഇമ്രാൻ മസൂദിന് മെച്ചപ്പെട്ട ഒരു നിയമം നിർമ്മിക്കാൻ പോകുന്നുവെന്ന് നന്നായി അറിയാവുന്നതാണ്. കൂടാതെ ഇതുവരെ വഖഫ് ബോർഡിലെ ആളുകൾ അതിന്റെ സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ടിരുന്നു, അതുമൂലം ദരിദ്രർക്ക് ഒരു പ്രയോജനവും ലഭിച്ചിരുന്നില്ലെന്നും ഇമ്രാൻ മസൂദിന് നന്നായി അറിയാം. ഇതെല്ലാം അറിഞ്ഞിട്ടും ഈ ബില്ലിനെ എതിർക്കുന്നതിലൂടെ ഇമ്രാൻ മസൂദ് രാജ്യത്ത് അരാജകത്വം പടർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ ഈ മാസം 17 ന് ദൽഹിയിലെ ജന്തർ മന്തറിൽ വഖഫ് ബില്ലിനെതിരെ എഐഎംപിഎൽബി വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എല്ലാം അറിഞ്ഞിട്ടും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രതിഷേധിക്കുകയാണെങ്കിൽ അവർ രാജ്യത്തെ വെറുപ്പിന്റെ തീയിലേക്ക് വലിച്ചെറിയാനും നിയമങ്ങൾ നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അവകാശത്തെ വെല്ലുവിളിക്കാനും ശ്രമിക്കുകയാണെന്ന് ജഗദംബിക പാൽ അന്നേ ദിവസം വിമർശിച്ചിരുന്നു.
ഇത് ചെയ്യുന്നതിലൂടെ മുസ്ലീം സംഘടന ആളുകളെ ആശയക്കുഴപ്പത്തിലാക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും ഗൂഢാലോചന നടത്തുകയാണ്. അദ്ദേഹത്തിന്റെ നീക്കം ഒട്ടും ജനാധിപത്യപരമല്ലെന്നും ജെപിസി ചെയർമാൻ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: