ജക്കാർത്ത : മുസ്ലീം ഇമാം ഇനി ഹിന്ദുമത വിശ്വാസി . വർഷങ്ങളായി മുസ്ലീം ഇമാമായിരുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . ഇന്തോനേഷ്യയിൽ ഇമാമായിരുന്ന വ്യക്തിയാണ് സനാതന ധർമ്മം സ്വീകരിച്ചത്.
“തനിക്ക് ആളുകളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും അതിൽ വിഷമിച്ചിരുന്നുവെന്നും അദ്ദേഹം തന്റെ വീഡിയോയിൽ പറയുന്നു. അതിനിടെ ഹിന്ദു ദൈവങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ തുടങ്ങി .
ഞാൻ ആഴത്തിലുള്ള ധ്യാനത്തിലേക്ക് പോയി, ആ അവസ്ഥയിൽ എന്നോട് വേദങ്ങൾ വായിക്കാൻ എന്റെ മനസ് തന്നെ ആവശ്യപ്പെട്ടു . പിന്നെ ഞാൻ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ ഓരോ വർഷവും 10000 മുസ്ലീങ്ങളെ ഹിന്ദുക്കളാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.‘ – അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: