കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭീഷണി തന്നോട് വേണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി . എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷം മാത്രമാണ്. പിന്നെ തെരുവുകളിൽ അലഞ്ഞുനടക്കും – എന്നായിരുന്നു സുവേന്ദുവിനെതിരായ മമതയുടെ പ്രസ്താവന .
ഇതിന് 2026 മുതൽ മമത മുൻ മുഖ്യമന്ത്രിയായി മാറുമെന്നും , 148 ൽ അധികം സീറ്റുകൾ നേടി സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
‘ എന്നും ഹിന്ദുക്കൾ നിങ്ങളുടെ അടിമയാകുമെന്ന് കരുതിയെങ്കിൽ തെറ്റി മമതാജീ, ഞങ്ങളുടെ കരുത്ത് നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളൂ . നിങ്ങൾ ആരെയാണ് ഭീഷണിപ്പെടുത്താൻ നോക്കുന്നത് . നിങ്ങൾ വൈകാതെ മുൻ മുഖ്യമന്ത്രിയാകും. ഭവാനിപൂരിൽ തോൽക്കും, അതാണ് പ്രഖ്യാപിത പരിപാടി. തോൽവിയുടെ വേദന അടുത്ത 5 വർഷത്തേക്ക് സഹിക്കേണ്ടിവരും. ‘ – സുവേന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: