ലക്നൗ : ഉത്തർപ്രദേശിലെ പുരാതന ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ പശുക്കുട്ടിയുടെ അറുത്തു മാറ്റിയ തല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മദേഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പശുക്കുട്ടിയെ കൊന്ന് തല വെട്ടി ക്ഷേത്രവളപ്പിൽ ഇട്ടത് . ക്ഷേത്രവളപ്പിൽ ചാക്കിൽ കെട്ടിയ പശുവിന്റെ തല കണ്ടതോടെ ആളുകൾ സമീപത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിന് സമീപം ഇത്തരമൊരു സംഭവം നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ലക്നൗ (നോർത്ത്) എംഎൽഎ നീരജ് ബോറ സ്ഥലത്തെത്തി. അദ്ദേഹം ജനങ്ങളെ സമാധാനിപ്പിക്കുകയും കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
എഡിസിപി സെൻട്രൽ മനീഷ സിംഗ്, എസിപി മഹാനഗർ തുടങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും കനത്ത പോലീസ് സേനയെയും അവിടെ വിന്യസിച്ചു. ആർഎസ്എസ് നേതാവ് അശോക് ദീക്ഷിതും പ്രവർത്തകർക്കൊപ്പം സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: