ജയ്പൂർ : സനാതന ധർമ്മത്തിന്റെ മഹത്വം അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നവർ അതിന്റെ ഭാഗമായിത്തീരുന്നു എന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില ക്രിസ്ത്യൻ മിഷനറിമാർ പലതരം പ്രലോഭനങ്ങൾ നൽകി ആളുകളെ മതപരിവർത്തനം ചെയ്തു. പക്ഷേ അവർക്ക് അവരെ അധികകാലം പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ആളുകൾ തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി അവരുടെ യഥാർത്ഥ സനാതന ധർമ്മത്തിലേക്ക് മടങ്ങി. സംഭവ ബഹുലമായ ഈ കാര്യം നടന്നിരിക്കുന്നത് രാജസ്ഥാനിലാണ്.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ നിന്നുള്ള നൂറിലധികം ആളുകളാണ് തെറ്റ് തിരുത്തി സ്വന്തം മതത്തിലേക്ക് മടങ്ങിയെത്തിയത്. ഈ ജില്ലകളിൽ ക്രിസ്ത്യൻ മിഷനറിമാർ പലപ്പോഴും ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത്, നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. എന്നാൽ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞതിനെ തുടർന്ന് രാജസ്ഥാനിലെ ദുൻഗർപൂർ, പ്രതാപ്ഗഡ്, ബൻസ്വാര എന്നീ മൂന്ന് ജില്ലകളിലായി കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 100-ലധികം ആളുകളാണ് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.
ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. ഇപ്പോൾ ഇവർ അവരുടെ വേരുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതേ സമയം തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞതിനുശേഷം ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങുക മാത്രമല്ല ചെയ്തത് മറിച്ച്, ക്രിസ്ത്യാനികളുടെ സ്വാധീനത്തിലാണ് പള്ളികൾ നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ അതിന്റെ സ്ഥാനത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുന്നു.
രാമായണം, മഹാഭാരതം, ഹനുമാൻ ചാലിസ തുടങ്ങിയ മറ്റ് പുണ്യ ഹിന്ദു ഗ്രന്ഥങ്ങളും ക്ഷേത്രങ്ങളിൽ കാണാം. ഇവരുടെ വീടുകൾക്ക് മുകളിൽ കാവിക്കൊടി പാറിക്കളിക്കുന്നുണ്ട്. മൂന്ന് ജില്ലകളിലെയും സോദ്‌ല ദുദ്‌ക, ബതോഡ്, തൽവാര, ജാംബുഡി, ദബാദിമാൽ, ഗംഗാർഡ്‌തലൈ, സോദ്‌ല ഗുഡ, മഹുഡി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളാണ് പ്രധാനമായും അവരുടെ യഥാർത്ഥ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.
അടുത്തിടെ, ബൻസ്വര ജില്ലയിലെ ഒരു ഗ്രാമം മുഴുവൻ ഒരുമിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എടുത്തു പറയേണ്ടത് ഇവരെയെല്ലാം 30 വർഷം മുമ്പ് ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയെതാണ്. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ 30 കുടുംബങ്ങളിലെ ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കൂടാതെ പള്ളി പണിത സ്ഥലം ഒരു ക്ഷേത്രമാക്കി മാറ്റി. പള്ളിയിലെ പാസ്റ്ററായിരുന്ന ഗൗതം ഗാർസിയ ഇപ്പോൾ ഒരു പുരോഹിതനായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: