ന്യൂദല്‍ഹി: എസ്ഡിപിഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ പ്രവര്‍ത്തകനായിരുന്ന കോയമ്പത്തൂര്‍ സ്വദേശി വാഹിദുര്‍ റഹ്മാന്‍ ജൈനുല്ലബുദ്ദീനെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജൈനുല്ലബുദ്ദീന്‍ അറസ്റ്റിലായത്. കോയമ്പത്തൂരിലും കോട്ടയത്തും ഉള്‍പ്പെടെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം ഇ ഡിയുടെ റെയ്ഡ് നടന്നതിനു പിന്നാലെയാണ് അറസ്റ്റ്.
പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിരുന്ന ജൈനുല്ലബുദ്ദീന്‍ ആയുധപരിശീലനവും നടത്തിയിരുന്നു. എസ്ഡിപിഐയുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതില്‍ ഇയാള്‍ മുഖ്യപങ്കുവഹിച്ചു. ഇങ്ങനെ കൈമാറപ്പെട്ട പണം പലതും കള്ളപ്പണമായിരുന്നുവെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ പട്യാല ഹൗസിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇ ഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 2022ല്‍ മേട്ടുപ്പാളയത്ത് പിഎഫ്ഐ നിരോധനത്തിനെതിരായി നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ പെട്രോള്‍ ബോംബെറിഞ്ഞതിന് റഹ്മാനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: