ഹൈദരാബാദ്: ഐപിഎല്‍ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു വക ഒരു റെക്കോഡിനരികെ. ഐപില്‍ ചരിത്രത്തില്‍ 4,000 റൺസ് നേടുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ആകാൻ സഞ്ജുവിന് 66 റൺസ് കൂടി മാത്രം മതി.
141 ഇന്നിംഗ്‌സുകളിൽ നിന്ന് 3,934 റൺസ് ആണ് സഞ്ജുവിന് രാജസ്ഥാൻ ജേഴ്സിയിൽ ഉള്ളത്. നാളത്തെ എതിരാളികളായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 23 മത്സരങ്ങളിൽ നിന്ന് 44.50 ശരാശരിയിൽ 801 റൺസ് നേടി മികച്ച റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇംപാക്റ്റ് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. പകരം റിയാന്‍ പരാഗ് ക്യാപ്റ്റനാകും. ധ്രുവ് ജുറല്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും.
രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: