ഹൈദരാബാദ്: ഐപിഎല്‍ 18-ാം സീസണ് ഇന്നലെ തുടങ്ങി. ഇന്ന് രണ്ടാം ദിവസം തന്നെ ലീഗിന് ഇരട്ടി ആവേശം പകര്‍ന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ന് കളിക്കാനിടയില്ല. കളിച്ചാല്‍ തന്നെ നായക സ്ഥാനത്ത് നിന്ന് മാറി നില്ക്കും. റയാന് പരാഗ് ആയിരിക്കും ടീമിനെ നയിക്കുക.
ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്സില്‍ വലിയ പ്രശ്നങ്ങളൊന്നുില്ല. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിക്കിടെ പരിക്കേറ്റ കമ്മിന്‍സ് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്.
രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരം കൂടുതല്‍ ആവേശകരമാകും. ഐപിഎലിലെ ഏറ്റവും വലിയ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് മത്സരം. രണ്ട് ടീമുകളുടെയും നായകന്മാരായിരുന്ന എം.എസ്. ധോണിയും(ചെന്നൈ) രോഹിത് ശര്‍മയും(മുംബൈ) ഒഴിഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ സീസണ് മുതല്‍ രണ്ട് ടീമിന്റെയും നായകന്മാര് പുതുതലമുറക്കാരായി. ചെന്നൈയെ ഋതുരാജ് ഗെയ്ക്ക്വാദും മുംബൈയെ ഹാര്‍ദിക് പാണ്ഡ്യയുമാണ് നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: