ബെംഗളൂരു: സര്‍വവ്യാപിയും സര്‍വസ്പര്‍ശിയുമായ സംഘടനയാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍. ഒരൊറ്റ ശാഖയില്‍ നിന്ന് രാജ്യം മുഴുവന്‍ ക്രമേണ വ്യാപിച്ചതിന്റെ ചരിത്രമാണ് സംഘത്തിന്റെ നൂറ് വര്‍ഷത്തെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ചേന്നനഹള്ളി ജനസേവാ വിദ്യാ കേന്ദ്രത്തില്‍ അഖിലഭാരതീയ പ്രതിനിധിസഭയുടെ രണ്ടാം ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹ സര്‍കാര്യവാഹ്.
സമൂഹത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന, എല്ലാ മേഖലകളിലും വ്യാപിക്കുന്ന തരത്തില്‍ ‘സര്‍വ സ്പര്‍ശിയും സര്‍വവ്യാപിയും ആകുകയാണ് ലക്ഷ്യം. രാജ്യത്തെ 134 പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഇന്ന് സംഘത്തിന്റെ സാന്നിധ്യമുണ്ട്, വരും വര്‍ഷങ്ങളില്‍ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരുക എന്നതാണ് ലക്ഷ്യമിടുന്നത്. ഏറ്റവും വിദൂരമായ ഗോത്ര മേഖലകളിലും സംഘം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, ഒഡീഷയിലെ കോരാപുട്ട്, ബൊലാംഗീര്‍ എന്നിവിടങ്ങളിലെ ഗോത്രവര്‍ഗമേഖലകളില്‍ 1031 ശാഖകളുണ്ട്, ആ സമൂഹങ്ങളില്‍ നിന്ന് നിരവധി കാര്യകര്‍ത്താക്കളും സംഘത്തിനുണ്ട്, അരുണ്‍കുമാര്‍ പറഞ്ഞു.
കൂടിയാലോചനയിലൂടെയും പരസ്പര ധാരണയിലൂടെയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് ഒത്തുചേരലുകളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 22,000 പരിപാടികളും സെമിനാറുകളും നടന്നു. ഈ വര്‍ഷം 472 മഹിളാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ 5.75 ലക്ഷം വനിതാ നേതാക്കള്‍ പങ്കെടുത്തു.
പ്രശ്‌നങ്ങള്‍ മനസിലാക്കി അവിടെ പരിഹാരമെത്തിക്കുന്നതിന് സംഘം ബദ്ധശ്രദ്ധമാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഉദാഹരണത്തിന്, മധ്യപ്രദേശിലെ ജാബുവയില്‍, അവഗണിക്കപ്പെട്ടുപോയ ദിവ്യാംഗരായ കുട്ടികളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം നല്കുക മാത്രമല്ല, അവര്‍ക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപജീവനമാര്‍ഗവും സംഘ പ്രവര്‍ത്തകര്‍ ഒരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘ പ്രവര്‍ത്തനത്തിന്റെ വികാസം എന്നത് പ്രവര്‍ത്തകരുടെ എണ്ണത്തിലെ വര്‍ധനവ് അല്ല, മറിച്ച് സമൂഹത്തിന്റെ ക്രിയാത്മക ശക്തിയിലെ വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: