മാഡ്രിഡ്: ഞാന്‍ ഗാന്ധിയേക്കാള്‍ വംശീയവാദിയല്ലെന്ന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രമായ എമിലിയ പെരസിലൂടെ പേരുകേട്ട സ്പാനിഷ് നടി കാര്‍ല സോഫിയ ഗാസ്‌കോണ്‍. ‘ഞാന്‍ നിങ്ങള്‍ക്ക് തലക്കെട്ട് നല്‍കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചശേഷമാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. പക്ഷേ ഈ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. തന്റെ പുതിയ പുസ്തകമായ ലോ ക്യൂ ക്വെഡ ഡി മി (എന്താണ് അവശേഷിക്കുന്നത്) യുടെ കാംപയിനുമായി ബന്ധപ്പെട്ട് മാഡ്രിഡില്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. മുസ്ലീം ജനതയെ ബഹുമാനിക്കുമ്പോള്‍ തന്നെ മതഭ്രാന്തിനെയും ഭീകരതയെയും ശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ‘എനിക്ക് മുസ്ലീങ്ങളോട് വളരെയധികം ബഹുമാനമുണ്ട്,’ അവര്‍ പറഞ്ഞു, ‘ആ ബഹുമാനം മതത്തിന്റെ പേരില്‍ ചെയ്യുന്ന ഭയാനകമായ കാര്യങ്ങളിലില്ല.’ അവര്‍ പറഞ്ഞു.
‘ഞാന്‍ തീവ്ര വലതുപക്ഷക്കാരിയോ വംശീയവാദിയോ ആണെന്ന് അവര്‍ പറയുന്നു. പക്ഷേ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അതിനെതിരെ പോരാടിയിട്ടുണ്ട്.
തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഒരു ആക്രമണത്തിന്റെ ഇരയാണ് താനെന്ന് കാര്‍ല പറഞ്ഞു. ആരും എന്നോട് ഒന്നിനും ക്ഷമിക്കേണ്ടതില്ല, എന്ന് പറഞ്ഞു.
എമിലിയ പെരെസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് കാര്‍ല. ലോകമെമ്പാടും അംഗീകാരം നേടിക്കൊണ്ടിക്കുന്നതിനിടെ അവരുടെ ചില പഴയ ട്വീറ്റുകള്‍ വീണ്ടും ഉയര്‍ന്നുവന്നു, അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. നെറ്റ്ഫ്‌ലിക്‌സ് അവരെ ഓസ്‌കാര്‍ കാംപെയ്നില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: