പെരുമ്പാവൂർ : ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. അടൂർ കടക്കാട് ഇളയ കുറുപ്പനയ്യത്ത് വീട്ടിൽ ദിലീപ് (42)നെയാണ് തടിയിട്ട പറമ്പ് പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ മൂന്ന് മോഷണക്കേസിലെ പ്രതിയാണ്.
വാഴക്കുളത്ത് ചെരിപ്പ് കട കുത്തിതുറന്ന് മോഷണം, എം.ഇ.ജെ കനാൽ റോഡിലെ വീട്ടിൽ മോഷണം, പുക്കാട്ട് പടി ജംഗ്‌ഷനിൽ കട കുത്തിതുറന്ന് മോഷണം എന്നിവ നടത്തിയത് ഇയാളാണ്. ജാമ്യമെടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ പി ജെ കുരിയാക്കോസ്, സീനിയർ സി പി ഓ എ ആർ ജയൻ, സി പി ഓ മാരായ റോബിൻ ജോയ്, സി ബി ബേനസീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കി കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: