ചെന്നൈ : കേന്ദ്രത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച് തങ്ങൾക്ക് സംശയങ്ങളുണ്ടെന്ന് മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിളിച്ച യോഗം . ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുന്നത് തങ്ങളുടെ പോരാട്ടം മൂലമാണെന്നാണ് സ്റ്റാലിനും, പിണറായിയും അടക്കമുള്ള നേതാക്കൾ യോഗത്തിൽ പറഞ്ഞത് . യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പിണറായി വിജയൻ പ്രത്യേകം നന്ദിയും പറഞ്ഞു.
ഗിണ്ടിയിലെ ഐടിസി ഹോട്ടലിലായിരുന്നു യോഗം.കേന്ദ്രത്തിന്റെ ഉദ്ദശ്യത്തെക്കുറിച്ച് സംശയങ്ങളുണ്ട്. മണ്ഡല പുനർനിർണയം സുതാര്യവും നീതിയുക്തവുമാകണം.അടുത്ത 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും കനിമൊഴി അവതരിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം യോഗത്തില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. തൃണമൂല്‍, വൈ.എസ്.ആർ. കോൺഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല. അതേസമയം മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങളിൽ പോലും സമവായത്തിൽ എത്താൻ കഴിയാത്ത മുഖ്യമന്ത്രിമാരാണ് മോദിയ്‌ക്കെതിരെ ഒരുമിച്ചിരിക്കുന്നത് . നിലവിൽ കൊലയും, കൊള്ളയും നടക്കുന്ന കേരളത്തിലെ സംഭവവികാസങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ് പിണറായി പയറ്റുന്നതെന്നും വ്യക്തമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: