ന്യൂഡൽഹി : മല്ലികാർജുൻ ഖാർഗെയ്‌ക്ക് പതിവായി മാംസം കൊണ്ടു വന്ന് കൊടുത്തത് കൊണ്ട് മാത്രം രാജ്യസഭയിൽ അംഗമായ കോൺഗ്രസ് നേതാവുണ്ടെന്ന് ബിജെപി നേതാവ് പ്രൊഫസർ ഗൗരവ് വല്ലഭ് . പത്രപ്രവർത്തകൻ ആദേശ് റാവലുമായുള്ള അഭിമുഖത്തിനിടെയാണ് നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗൗരവിന്റെ വെളിപ്പെടുത്തലുകൾ .
‘ ഖാർഗെ എന്നും മാംസാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് . ഖാർഗെ സാഹബിനോട് വളരെ അടുപ്പമുള്ള ഒരാളെ എനിക്കറിയാം. ഈ വ്യക്തിക്ക് ഒരു കഴിവേയുള്ളൂ – ഡൽഹിയിലെ ഏത് സ്ഥലത്താണ് നല്ല നിലവാരമുള്ള മാംസം വിൽക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. ഖാർഗെയ്‌ക്ക് വേണ്ടി ആ വ്യക്തി പതിവായി മാംസം കൊണ്ടുകൊടുത്തു .
അങ്ങനെ ഈ വ്യക്തിക്ക് രണ്ടാമതും രാജ്യസഭയിലെത്താൻ കഴിഞ്ഞു. ഈ വ്യക്തി ബുദ്ധിമാനല്ല, അറിവോ വിദ്യാഭ്യാസമോ ഇല്ല. ഡൽഹിയിൽ നല്ല നിലവാരമുള്ള മാംസം കിട്ടുന്ന സ്ഥലം അറിയാം എന്നതാണ് അദ്ദേഹത്തിന്റെ ഏക ഗുണം . നിലവാരമുള്ള മാംസം വിൽക്കുന്ന ഒരു സ്ഥലം അറിയുന്നത് ഒരാളെ രാജ്യസഭയിലേക്ക് അയയ്‌ക്കുന്നതിനുള്ള മാനദണ്ഡമാണോ എന്ന് ജനങ്ങൾ ആലോചിക്കണം ‘ ഗൗരവ് വല്ലഭ് പറഞ്ഞു.
ജമ്മു കശ്മീരിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്ന കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈനെയാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകാൻ ഗൗരവ് വല്ലഭ് വിസമ്മതിച്ചു. എങ്കിലും, കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലെത്താൻ കഴിഞ്ഞ ഈ കോൺഗ്രസ് നേതാവിനെക്കുറിച്ച് കോൺഗ്രസ് പാർട്ടിയിലെ എല്ലാ പ്രവർത്തകർക്കും അറിയാമെന്ന് വല്ലഭ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: