ധാക്ക : ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക സർക്കാർ ഹിന്ദുക്കൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സന്യാസി ചിന്മയ് കൃഷ്ണ ദാസ് (ചിൻമയ് കൃഷ്ണ പ്രഭു) ജയിലിൽ മരണം വരെ നിരാഹാരം ആരംഭിച്ചു. ഇസ്‌കോൺ കൊൽക്കത്തയുടെ വൈസ് പ്രസിഡന്റ് രാധാരമൺ ദാസ് ഇക്കാര്യം സ്ഥിരീകരിച്ചെന്ന് മാധ്യമങ്ങളെ അറിയിച്ചു.
ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും തുളസി ഗബ്ബാർഡും പറഞ്ഞതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം ഇനി ഉറക്കത്തിൽ നിന്ന് ഉണർന്ന് ഒരു സന്യാസിയോട് കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തണമെന്ന് രാധാരമൺ ദാസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ജയിലിൽ കഴിയുന്ന ചിന്മയ കൃഷ്ണ പ്രഭുവിന്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജയിലിൽ അദ്ദേഹത്തിന് അടിസ്ഥാന കാര്യങ്ങൾ പോലും നൽകുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
2025 ഓഗസ്റ്റ് 5 ന് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം മുസ്ലീം മതമൗലികവാദികൾ ഹിന്ദുക്കൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഹിന്ദു ഗ്രൂപ്പായ സമ്മിളിത സനാതനി ജോട്ടിന്റെ പ്രമുഖ നേതാവും ഇസ്‌കോൺ പ്രസിഡന്റുമായ ചിന്മയ് കൃഷ്ണ പ്രഭു ശബ്ദമുയർത്തി. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചിറ്റഗോങ്ങിലെ ലാൽഡിഗി മൈതാനിയിൽ ചിന്മയ് കൃഷ്ണയുടെ നേതൃത്വത്തിൽ ഒരു റാലിയും നടന്നിരുന്നു.
പിന്നീട് ചിന്മോയ് കൃഷ്ണദാസ് പ്രഭുവിനെ ബംഗ്ലാദേശ് ഇന്റലിജൻസ് പോലീസ് ധാക്ക വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒക്ടോബർ 30 ന് ബംഗ്ലാദേശിൽ ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ചിന്മയ് പ്രഭു ഉൾപ്പെടെ 19 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: