- അപേക്ഷാഫോറവും വിശദവിവരങ്ങളും www.rdsdekerala.dgt.gov.in ല്‍
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25
- സെലക്ഷന്‍ ടെസ്റ്റ്/ഇന്റര്‍വ്യു മേയ് 20 ന്; പരിശീലനം ജൂലൈയില്‍
- നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അവസരം
കൊച്ചി നേവല്‍ റിപ്പയര്‍ ഷിപ്പ്‌യാര്‍ഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. അപ്രന്റീസ് ആക്ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. വിവിധ ട്രേഡുകളിലായി 240 ഒഴിവുകളുണ്ട്. ഓരോ ട്രേഡിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം സ്‌റ്റൈപ്പന്റ് ലഭിക്കും.
കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-14, ഇലക്ട്രീഷ്യന്‍ 26, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 15, ഫിറ്റര്‍ 33, മെഷ്യനിസ്റ്റ് 9, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 8, മെക്കാനിക്-റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് 6, ടര്‍ണര്‍ 8, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 15, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 12, ഫൗണ്ടറിമാന്‍ 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍ 3, മെക്കാനിക് 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 7, ഇലക്‌ട്രോപ്ലേറ്റര്‍ 3, പ്ലംബര്‍ 4, മെക്കാനിക് ഡീസല്‍ 25, ടെയിലര്‍ (ജനറല്‍) 3, മെക്കാനിക് (റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്) 4, പെയിന്റര്‍ (ജനറല്‍) 8, ഷിപ്പ്‌റൈറ്റ് (വുഡ്) 17.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ്. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സ്വീകാര്യമാണ്). 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.rdsdekerala.dgt.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം തപാലില്‍ The Admiral Superintendent (for officer-in-charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682004- എന്ന വിലാസത്തില്‍ മാര്‍ച്ച് 25 നകം ലഭിക്കണം.
പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള 3 ഫോട്ടോകള്‍, പത്താം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ, ഐടിഐ (എന്‍സിവിടി), മാര്‍ക്ക് ഷീറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രം), ഫിസിക്കല്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ മാത്രം) സായുധസേനാ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ മക്കള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പുകളാണ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടത്.
മേയ് 20 ന് നടത്തുന്ന പരീക്ഷ/ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2025 ജൂലൈയില്‍ പരിശീലനം തുടങ്ങും. അന്വേഷണങ്ങള്‍ക്ക്: ഫോണ്‍: 0484-2874356.
പ്രതികരിക്കാൻ ഇവിടെ എഴുതുക: