കൊച്ചി: മുനമ്പം കമ്മിഷന് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി നിയമത്തിന്റെ പ്രസക്തിയേറി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷനെ കഴിഞ്ഞ ദിവസം ഹൈക്കോടതി അസാധുവാക്കിയിരുന്നു. മുനമ്പത്ത് ഉയര്‍ന്ന ജനരോക്ഷത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി കണ്ണില്‍ പൊടിയിടാനായിരുന്ന സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചത്. ഇതിലൂടെ സമരക്കാരെ കബളിപ്പിക്കാനും പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഹൈക്കോടതി വിധിയിലൂടെ ഈ നീക്കമാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. നിലനിലുള്ള നിയമങ്ങളനുസരിച്ച് വഖഫിന് അനുകൂലമായ വിധിയായിരുന്നു ഹൈക്കോടതിയുടേത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിന് പ്രസക്തമാകുന്നത്.
പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കാനാണ് മുനമ്പം സംരക്ഷണ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. കടലിലിറങ്ങിയുള്ള സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വഖഫ് നിയമം ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരാണെന്നാണ് ഭൂസംരക്ഷണ സമിതി ആരോപിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള മുഖ്യതെളിവ് സിദ്ദിഖ് സേട്ടു 1950ല്‍ എഴുതിയ കരാര്‍ തന്നെയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് ഖാലിദും കേസില്‍ വിധി പറഞ്ഞിട്ടുണ്ടന്നും ഭൂ സംരക്ഷണ സമിതി പറയുന്നത്.
ഇതിനിടയില്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന കാര്യം ഇനിയെങ്കിലും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: