Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 09:58 pm IST
in India
ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്. മറ്റൊരു ഭാഗത്ത് രാഹുല്‍ ഗാന്ധിയും എന്‍ജിഒ സംഘടനകളും ഇതിനായി തന്നെ ശ്രമിക്കുന്നുണ്ട്.

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ പരമാവധി കര്‍ഷകസംഘങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി ദല്‍ഹിയിലേക്ക് കര്‍ഷകരെ എത്തിച്ച് ബിജെപിക്ക് നല്ലൊരു പണി കൊടുക്കാനാണ് ശ്രമിക്കുന്നത്.

പഞ്ചാബില്‍ ആം ആദ്മി ചെറിയ ചെറിയ കര്‍ഷകഗ്രൂപ്പുകളെ സമരത്തിനായി സംഘടിപ്പിച്ച് മെല്ലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ എത്തിക്കുആദ്യം ബോര്‍ഡറില്‍ ചെറുസംഘങ്ങളായി എത്തുക. മെല്ലെ അവിടെ ടെന്‍റുകെട്ടി പ്രതിഷേധിക്കുക. ചെറുസംഘങ്ങള്‍ കൂടുതലായി എത്തി  കരുത്തരായി ക്കഴിഞ്ഞാല്‍ അതിര്‍ത്തി തുറന്ന് ദല്‍ഹിയിലേക്ക് കുതിക്കുക. ഇതാണ് കര്‍ഷകരുടെ തന്ത്രമെന്ന് പൊലീസ് ഇന്‍റലിജന്‍സ് പറയുന്നു. അതുപോലെ തന്നെ ശംഭു, ഖനോരി അതിര്‍ത്തി തുറക്കാനായിരുന്നു ബുധനാഴ്ച ഇവരുടെ ശ്രമം. ഇത് മുന്‍കൂട്ടി അറിഞ്ഞ് വന്‍പൊലീസ് സംഘം ഇവിടെ തമ്പടിച്ചിരുന്നു.അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ കഴിഞ്ഞു.

പ്രതിഷേധസ്ഥലത്ത് കര്‍ഷകര്‍ ഉയര്‍ത്തിയ ടെന്‍റുകളും പൊലീസ് നീക്കം ചെയ്തു. ശംഭു, ഖനോരി അതിര്‍ത്തികള്‍ തുറന്ന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബിലെ ആം ആദ്മി മന്ത്രി ഹര്‍പാല്‍ സിങ്ങ് ചീമ പറഞ്ഞു. പരസ്പര വിരുദ്ധമായ നിലപാടാണ് ആം ആദ്മി മന്ത്രി കൈക്കൊള്ളുന്നത്. ഒരു ഭാഗത്ത് കര്‍ഷകരെ ആം ആദ്മി നേതാക്കള്‍ സംഘടിപ്പിക്കുന്നു. മറുഭാഗത്ത് ആം ആദ്മിയുടെ മന്ത്രി കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്നു. ഇത് ആം ആദ്മിയുടെ വലിയ ഗൂഢലോചനയാണ് പുറത്തുകൊണ്ടുവരുന്നത്.

ശംഭു അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകനേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍, കിസാന്‍ മസ് ദൂര്‍ മോര്‍ച്ച നേതാവ് സരവണ്‍ സിങ്ങ് പന്തേര്‍ എന്നിവരെ മൊഹാലിയില്‍ വെച്ച് പഞ്ചാബ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘം തടയാന്‍ ശ്രമിച്ച പൊലീസുമായി ഏറ്റുമുട്ടലിന് ഒരുമ്പട്ടിരുന്നു.

ശംഭു എന്ന പ്രദേശം പഞ്ചാബ്- ഹരിയാന അതിര്‍ത്തിപ്രദേശമാണ്. അവിടെ ഇപ്പോഴേ ചില കര്‍ഷകരുടെ സംഘങ്ങള്‍ സമരവുമായി തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ചെറു കര്‍ഷകസംഘങ്ങളായി വന്ന് ഒടുവില്‍ ഒന്നിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കലാപമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം. പറ്റുമെങ്കില്‍ ദല്‍ഹിയില്‍ ഒരു വെടിവെയ്‌പുണ്ടാക്കി രാജ്യമാകെ കലാപമുണ്ടാക്കാമെന്നതാണ് ഇവരുടെ ഗൂഢലക്ഷ്യമെന്നറിയുന്നു. ഇതില്‍ ഒരു വശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലകൊള്ളുമ്പോള്‍ മറുവശത്ത് അരവിന്ദ് കെജ്രിവാളും ഉണ്ട്.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജയുടെ നേതൃത്വത്തില്‍ കര്‍ഷകരെ ദല്‍ഹി ചലോ മാര്‍ച്ചിനായി സംഘടിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബിലെ ഭരണം ആം ആദ്മി പിടിച്ചതിനാല്‍ ആം ആദ്മിയോടും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും വിജയിച്ചതിനാല്‍ മോദി സര്‍ക്കാരിനോടും അടങ്ങാത്ത പകയാണ് കോണ്‍ഗ്രസിന്. അതിനാല്‍ കര്‍ഷകസമരം എന്ന ഒരൊറ്റ ഉണ്ട കൊണ്ട് ആം ആദ്മിയെയും ബിജെപി സര്‍ക്കാരിനെയും വെടിവെച്ചിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ഷകരുടെ ദുരവസ്ഥയ്‌ക്ക് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരുപോലെ കുറ്റവാളിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജ പറയുന്നത്. അല്ലാതെ പഞ്ചാബ് പലകുറിയും കേന്ദ്രഭരണം 40 വര്‍ഷത്തിലധികവും കയ്യാളിയിരുന്ന കോണ്‍ഗ്രസിന് ഒരു പങ്കുമില്ലേ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

Tags: aapfarmersprotestDelhichaloArvindKejriwalShambuborderKhanuriborderAamAadmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

India

ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി, ആം ആദ്മിയും കോണ്‍ഗ്രസും തോറ്റു സൗരവ് ജോഷി മേയറാവും

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

News

മേയർ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പഞ്ചാബിൽ എഎപിയിൽനിന്ന് ബിജെപിയിലേക്ക് കൗൺസിലർമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.