നാഗ്പൂർ : മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ നടന്ന കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) യുടെ സിറ്റി പ്രസിഡന്റാണ് ഫഹീം ഖാൻ . യശോധര നഗറിലാണ് ഫഹീം ഖാൻ താമസിക്കുന്നത്.
അക്രമത്തിന് മുമ്പ് ഫഹീം പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നുവെന്നും ഇത് സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല സെൻസിറ്റീവ് പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, പോലീസിന് നേരെയും അക്രമം ഉണ്ടായി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ സീറ്റിൽ നിന്നുള്ള എംഡിപി സ്ഥാനാർത്ഥിയായിരുന്നു ഫഹീം ഖാൻ . അന്ന് മുതിർന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയോട് വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
ഖുറാൻ കത്തിച്ചതായും കിംവദന്തികൾ പരന്നതോടെയാണ് അക്രമം ആരംഭിച്ചത്. അക്രമം ആസൂത്രിതമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: