പൂനെ : മഹാരാഷ്‌ട്രയിലെ ഔറംഗസേബിന്റെ ശവകുടീരത്ത പരിപാലിക്കുന്നതിനെതിരെ രംഗത്തെത്തി തെലങ്കാനയിലെ ഭാഗ്യനഗറിൽ നിന്നുമുളള ബിജെപി എംഎൽഎ ടി. രാജ സിംഗ്. ഔറംഗസേബിന്റെ ശവകുടീരം വിഷമുള്ള വാൾ പോലെയാണ്. മഹാരാഷ്‌ട്രയിലെ ഹിന്ദുക്കൾ വളരെക്കാലമായി ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രാജ്യത്തുടനീളമുള്ള ഹിന്ദുക്കൾ ചോദിക്കുന്നത് ഔറംഗസേബിന്റെ ശവകുടീരം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത് എന്തുകൊണ്ടെന്നാണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമാക്കുകയും ഔറംഗസേബിന്റെ ശവകുടീരം ഈ നാട്ടിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുക എന്നതാണ് ഇപ്പോൾ തന്റെ ഏക ദൃഢനിശ്ചയം എന്നും ഭാഗ്യനഗറിൽ നിന്നുള്ള എംഎൽഎ പ്രഖ്യാപിച്ചു.
കൂടാതെ സർക്കാരിന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ സ്വയം കർസേവ നടത്തുമെന്ന് പ്രസ്താവിച്ച വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ്ദൾ പ്രവർത്തകർക്ക് ഞാൻ പൂർണ്ണ പിന്തുണ നൽകുന്നുവെന്നും രാജ സിംഗ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: