Kerala

2015 ൽ കാണാതായ രാകേഷ് തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയന്റെ വീട്ടിൽ പരിശോധന, കണ്ടെത്തിയത് വൻ ആയുധ ശേഖരം

Published by

ആലപ്പുഴ: ഹരിപ്പാട് കുമാര മംഗലത്ത് നിന്ന് 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിൽ ആരോപണ വിധേയനായ കിഷോറിന്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തി.

വിദേശ നിർമിതമായ ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുകളുമാണ് കണ്ടെത്തിയത്. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by