ന്യൂദല്‍ഹി: സ്വര്‍ണ്ണ കടത്തുകേസില്‍ പിടിയിലായ നടി രന്യ റാവുവും രണ്ടാം പ്രതിയായ നടന്‍ തരുണ്‍ രാജുവും ചേര്‍ന്ന് ദുബായില്‍ ‘വീര ഡയമണ്ട്‌സ്’ എന്ന പേരില്‍ ട്രേഡിംഗ് കമ്പനി നടത്തിയിരുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി. ദുബായില്‍ റസിഡന്റ് കാര്‍ഡ് നേടാന്‍ ഈ കമ്പനി അവരെ സഹായിച്ചു. ജനീവയിലെയും ബാങ്കോക്കിലെയും മൊത്തവ്യാപാരികളില്‍ നിന്നാണ് ദുബായിലേക്ക് കമ്പനി സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിരുന്നത്. ഒരു വര്‍ഷത്തിനിടെ 27 ലധികം യാത്രകള്‍ നടത്തിയ രന്യ ഇന്ത്യയിലേക്ക് പലവട്ടം സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതായാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. മാര്‍ച്ച് 3 ന് അത്തരമൊരു യാത്രയിലാണ് 14.2 കിലോഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്.
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് ഹവാല ചാനലുകള്‍ വഴി രന്യ 1.7 കോടി രൂപ സംഘടിപ്പിച്ചതായി ഡിആര്‍ഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണം കൈമാറാന്‍ തന്നെ നിര്‍ബന്ധിച്ചത് അജ്ഞാതനായ ഒരാളാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നും രന്യ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക