പറവൂർ : 2.71ഗ്രാം എം.ഡി.എം.എയുമായി 3 പേർ പിടിയിൽ. കോട്ടുവള്ളി ഘണ്ടാകർണൻ വെളി കഞ്ഞിപ്പറമ്പിൽ സോനു (23), കുട്ടൻതുരുത്ത് നികത്തിൽ അതുൽ (27), വെടിമറ പീടിയേക്കപ്പറമ്പിൽ അൻവർ (27) എന്നിവരെയാണ് പറവൂർ പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വാണിയക്കാട് വഴിക്കുളങ്ങരയിലെ ഒഴിഞ്ഞ വീടിന് സമീപം വിൽപ്പനയ്‌ക്കായി നിൽക്കുമ്പോഴാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. സോനുവിന്റെ ഷോൾഡർ ബാഗിലാണ് രാസലഹരി സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ് ഐ മാരായ കെ.യു.ഷൈൻ, പി.കെ.ഷൈൻ സീനിയർ സീവിൽ പോലീസ് ഓഫീസർമാരായ ഷാനി, റിയാസ്, അനീഷ്, ഷിന്റോ ജോയ്, സിവിൽ പോലീസ് ഓഫീസർ ആയ കൃഷ്ണ ലാൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: