തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ ഇനി കാണാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞെങ്കിലും പിതാവ് അബ്ദുല്‍ റഹീമിന്റെ മനസ് അത് അനുവദിച്ചില്ല. ആറ് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം അഫാനെ കണ്ടു. തെളിവെടുപ്പിന് പോകുന്ന വഴിയില്‍ വച്ച് വേദനയോടെ മകനെ നോക്കി അബ്ദുൽ റഹിം. അഫാനെയും കൂട്ടിയുള്ള മൂന്നാംഘട്ട തെളിവെടുപ്പാണ് ഇന്ന് നടന്നത്.
വെഞ്ഞാറമൂട് ആണ്ടവർ സ്റ്റോഴ്സിന്റെ മുന്നിൽ നിന്നാണ് റഹിം മകനെ നോക്കി കണ്ടത്. സിഗ്നലിൽപ്പെട്ട് അഫാനെയും കൊണ്ടുള്ള പോലീസ് ജീപ്പ് നിർത്തിയിട്ടപ്പോഴാണ് അതുവഴി പോയ റഹിം മകനെ കണ്ടത്. അഫാന്റെ ഉമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അനുജനെയും പെൺസുഹൃത്തായ ഫർസാനെയേയും കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വെഞ്ഞാ റമൂട് പോലീസ് മൂന്നു ദിവസത്തേയ്‌ക്ക് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. താൻ കട്ടിലിൽ നിന്നും വീണാണ് തലയ്‌ക്ക് പരിക്കേറ്റതെന്ന ആദ്യ മൊഴിയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും അഫാന്റെ ഉമ്മ. തനിക്ക് ഒരു മകൻ നഷ്ടപ്പെട്ടുവെന്നും, ജയിലിലുള്ള മകനെ വിട്ടുതരണമെന്നും അഫാന്റെ ഉമ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: