Entertainment

മൂന്നു പ്രാവശ്യം നൂറ്റി ഒന്ന് കലത്തിൽ പൊങ്കാല ഇട്ടു, അതിനുശേഷമാണ് മകൻ ജനിച്ചത്- ആറ്റുകാലമ്മയുടെ ഭക്തയാണെന്ന് രമ്യ സുധ

Published by

വർഷങ്ങൾ ആയി ആറ്റുകാൽ അമ്മയുടെ ഭക്തയാണ് താനെന്ന് സിനിമ സീരിയൽ താരം രമ്യ സുധ. അകലെയും, സുഖമോ ദേവി എന്ന പരമ്പരയും ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. സിനിമ ഒന്നും ഉടനെ നോക്കുന്നില്ല. കുഞ്ഞുങ്ങൾ വലുതാകട്ടെ മോൾക്ക് ഇപ്പോൾ ഒൻപത് വയസ്സ് ആകുന്നതേ ഉള്ളൂ. സീരിയൽ ആകുമ്പോൾ രാവിലെ ജോലിക്ക് പോകും പോലെ പോകാം വരാം അങ്ങനെ ആണല്ലോ. സിനിമ ഷൂട്ടിങ് അങ്ങനെ അല്ലല്ലോ. സീരിയയിൽ ആകുമ്പോൾ വീട്ടിലെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെയും എനിക്ക് നോക്കാം. പൊങ്കാല എന്നും എനിക്ക് പറഞ്ഞാൽ തീരാത്ത അത്രയും അനുഭവങ്ങൾ ഉണ്ട്.

അമ്പലത്തിന്റെ അടുത്താണ് ഞാൻ മുൻപ് താമസിച്ചിരുന്നത്. ശരിക്കും രാവിലെ നിർമ്മാല്യം തൊഴുതു ഇറങ്ങുന്നത് മുതൽ അമ്പലവുമായി അത്രയും അടുത്ത ബന്ധമായിരുന്നു എനിക്ക്. പറഞ്ഞാൽ തീരാത്ത അത്രയും അനുഗ്രഹം ആണ് അമ്മ എനിക്ക് തന്നത്. മക്കൾ ഒക്കെയും ഒരുപാട് ലേറ്റ് ആയിട്ടാണ് ഉണ്ടായത്. അതിൽ ഒക്കെയും അമ്മയുടെ അനുഗ്രഹം ആവോളം ഉണ്ട്.

അമ്മയോട് നടത്തിയ പ്രാർത്ഥനയുടെ ഫലമാണ് മക്കൾ. മൂന്നു പ്രാവശ്യം നൂറ്റി ഒന്ന് കലത്തിൽ പൊങ്കാല ഇട്ടിട്ടുണ്ട്. അതിനുശേഷം ആണ് മകൻ ഉണ്ടായത്. ആ സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ ആകില്ല. ദേവിയുടെ മുൻപിൽ പ്രാർത്ഥിച്ചു നിന്നാൽ എനിക്ക് അത് ഭഗവതി തരും എന്ന വിശ്വാസം ആണ്. മുടങ്ങാതെ ഇപ്പോഴും എല്ലാ മാസവും അമ്മയെ കണ്ടു തൊഴാൻ വരാറുണ്ട്

എന്നെ എല്ലാവരും മറന്നു പോയി എന്നാണ് ഞാൻ കരുതിയത്. സുന്ദരാകില്ലാഡി ഒക്കെ വീണ്ടും ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച ആകാൻ തുടങ്ങിയപ്പോൾ ആണ് എന്നെയും ആളുകൾ ഓർക്കുന്നുണ്ട് എന്ന് മനസിലാകുന്നത്. എന്റെ കരിയറിന്റെ തുടക്കം ആയിരുന്നു അതൊക്കെ. ഇന്ന് ആയിരുന്നു ഞാൻ സുന്ദര കില്ലാഡി പോലെയുള്ള സിനിമകൾ ചെയ്തിരുന്നത് എങ്കിൽ എന്റെ തലവര മാറിയേനെ.

ദിലീപുമായി പഴയ സൗഹൃദങ്ങൾ ഇന്നും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് എന്നെ കണ്ടപ്പോൾ ഹായ് എന്ന് പറഞ്ഞു. ഞാൻ കരുതി അത് ആരാധകരോട് പറയുന്നതാകും എന്ന്. പക്ഷേ എന്നെ സുമംഗല അക്ക എന്ന് പേരെടുത്തു വിളിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം 99 ൽ ആണ് ആ സിനിമ, അത് കഴിഞ്ഞിട്ടും എന്നെ തിരിച്ചറിഞ്ഞു എന്ന് പറയുമ്പോൾ ഷോക്ക് ആണ്, ഇത്രയും വര്ഷം എന്നെ ഓർത്തിരിക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്- രമ്യ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക