കിളിമാനൂര്‍ : രണ്ടു വര്‍ഷം മുതല്‍ 6 വര്‍ഷം വരെ ഒരുമിച്ച് താമസിച്ച് ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞ അഞ്ചുപോരും വേര് പിരിയുന്ന വേദനയിലും ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് പരീക്ഷയെഴുതുകയാണ്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളാണ് അഞ്ചുപേരും. ഹോസ്റ്റലിന്റെ വാര്‍ഡനായ ജയശ്രീക്ക് അന്തേവാസികളായ കുട്ടികളെല്ലാം മക്കള്‍ തന്നെയാണ്.
എ.എസ്.ശ്രീലക്ഷ്മി, ബി.അച്ചു , അഞ്ജന സുരേഷ്, എസ്.എ.ആദിത്യ, എസ്.സച്ചു എന്നിവരാണ് ഇക്കുറി ഹോസ്റ്റലില്‍ നിന്നും പഠിച്ച് പരീക്ഷയെഴുതുന്നത്. കുളത്തൂപുഴ, പോങ്ങനാട്, വാളക്കാട്, കല്ലറ, വര്‍ക്കല കിഴക്കേപുരം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍. ആദിത്യ കഴിഞ്ഞ 6 വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുമ്പോള്‍ മറ്റുള്ളവര്‍ പിന്നീട് ഇവിടെ എത്തി താമസിച്ച് പഠിക്കുന്നവരാണ് .4 പേര് കിളിമാനൂര്‍ മോഡല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സച്ചു കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലുമാണ് പരീക്ഷ എഴുതുന്നത്. നൂറു ശതമാനം വിജയപ്രതീക്ഷയിലാണ് കുട്ടികള്‍ അപ്പോഴും ഒന്നിച്ചുണ്ട് ,ഒന്നിച്ചുറങ്ങി കളിയും ചിരിയുമായി കഴിഞ്ഞ കുട്ടികള്‍ക്ക് പരീക്ഷയുടെ അവസാന ദിവസം വേര്ിരി യുന്നതിന്റെ നൊമ്പരം ഉള്ളിലുണ്ട് . ഈ മാസം 26 നടക്കുന്ന ബയോളജി പരീക്ഷയോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. അതോടെ ഇവര്‍ വിമ്പുന്ന മനസുമായി വേര് പിരിയും.
ജോലിയുടെ ഭാഗമായി ചാത്തന്നൂരില്‍ നിന്നും എത്തിയ വാര്ഡന് ജയശ്രീക്കും കുട്ടികളുടെ വേര്‍പിരിയല്‍ നൊമ്പരമാണ്. 30 തോളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. എല്ലാവരോടും സ്വന്തം മകളോടെന്നപോലെതന്നെയാണ് ജയശ്രീ പെരുമാറുന്നത്. ജോലിയാണെങ്കിലും ജീവിതത്തിന്റെ വലിയൊരു സമയം ഹോസ്റ്റലില്‍ തന്നെയാണവര്‍ ചിലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: