India

സദ് ഗുരുവിനെ വേട്ടയാടുന്നത് കോയമ്പത്തൂരിലെ മതപരിവര്‍ത്തനലോബിയുടെ തലവനെന്ന് ആരോപണം; ഡിഎംകെയും സദ്ഗുരുവിന്റെ രക്തത്തിന് ദാഹിക്കുന്നു

സദ്ഗുരു ഇക്കഴിഞ്ഞ മഹാശിവരാത്രി ആഘോഷത്തിന് ഒരു വശത്ത് അമിത് ഷായെയും മറുവശത്ത് ഡി.കെ. ശിവകുമാറിനെയും ഇരുത്തിയത് തന്‍റെ ശത്രുക്കള്‍ക്ക് താക്കീത് നല്‍കാനായിരുന്നുവെന്ന് നിരീക്ഷണം. കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയുടെ തലവന്‍ ആണ് സദ്ഗുരുവിന് പിന്നിലുള്ള കേസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആരോപണം.

Published by

കോയമ്പത്തൂര്‍ : സദ്ഗുരു ഇക്കഴിഞ്ഞ മഹാശിവരാത്രി ആഘോഷത്തിന് ഒരു വശത്ത് അമിത് ഷായെയും മറുവശത്ത് ഡി.കെ. ശിവകുമാറിനെയും ഇരുത്തിയത് തന്റെ ശത്രുക്കള്‍ക്ക് താക്കീത് നല്‍കാനായിരുന്നുവെന്ന് നിരീക്ഷണം. കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയുടെ തലവന്‍ ആണ് സദ്ഗുരുവിന് പിന്നിലുള്ള കേസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആരോപണം. ഡിഎംകെയും സ്റ്റാലിനും ഇതിന് സര്‍ക്കാരിന്‍റേതായ സഹായങ്ങളും നല്‍കുന്നു. എന്നിട്ടും അവര്‍ക്ക് സദ്ഗുരുവിനെ വീഴ്‌ത്താന്‍ കഴിഞ്ഞിട്ടില്ല.

തമിഴ്നാട്ടില്‍ ദ്രാവിഡ ശക്തികളും മതപരിവര്‍ത്തനലോബികളും ദുര്‍ബലപ്പെടുത്തിയ ഹിന്ദുമതത്തെയും സംസ്കാരത്തെയും ശക്തിപ്പെടുത്താനാണ് സദ്ഗുരുവും അദ്ദേഹത്തിന്റെ ആശ്രമവും ശ്രമിക്കുന്നത്. മാത്രമല്ല, തന്റെ അസാധാരണമായ പ്രഭാഷണങ്ങളിലൂടെ ലോകത്തെയാകെ ആകര്‍ഷിക്കാനുള്ള കാന്തികശക്തി സദ്ഗുരുവിനുണ്ട്. ഇതാണ് ശത്രുക്കളെ പ്രകോപിപ്പിക്കുന്നത്. സദ്ഗുരുവിന്റെ സാന്നിധ്യം തമിഴ്നാട്ടിലെ ദ്രാവിഡ മണ്ണില്‍ ഹിന്ദുമതശക്തികളെ തിരിച്ചുകൊണ്ടുവരുമെന്ന് അവര്‍ ഭയപ്പെടുന്നു. സദ്ഗുരുവാകട്ടെ നിര്‍ഭയനായ ഒരു സന്യാസിയുമാണ്. മരണഭയമില്ലാത്ത സന്യാസി.

സദ്ഗുരുവിന് കോയമ്പത്തൂരില്‍ ഉള്ളത് 150 ഏക്കര്‍ ആശ്രമമാണ്. 1999ല്‍ ആണ് ഈ സ്ഥലം വാങ്ങിയത്. ഇതിലൂടെ ആനത്താരയുണ്ടെന്നും ഇത് വനനിയമങ്ങള്‍ക്ക് എതിരാണെന്നും സദ്ഗുരു ആശ്രമം പണിതിരിക്കുന്നത് പരിസ്ഥിതി ലോലപ്രദേശത്താണ് എന്നുമാണ് ആരോപണങ്ങള്‍. എന്നാല്‍ ആനത്താരയുണ്ടെന്ന് തനിക്കറിയാമെന്നും ആനകളുടെ സ്വച്ഛന്ദവിഹാരത്തിന് യാതൊരു തടസ്സവും സൃഷ്ടിക്കാതെ സ്വാഭാവിക വനം നിലനിര്‍ത്തുക്കൊണ്ടാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത് എന്നാണ് സദ് ഗുരുവിന്റെ വിശദീകരണം. ആകെ പതിനായിരം ചതുരശ്ര അടി സ്ഥലത്ത് മാത്രമാണ് സദ് ഗുരു ആശ്രമം ഉയര്‍ത്തിയിരിക്കുന്നത്. ബാക്കിയെല്ലാം ഒഴിച്ചിട്ടിരിക്കുകയാണ്.

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇദ്ദേഹത്തിന്റെ ആശ്രമം കോയമ്പത്തൂരില്‍ നിന്നും ഒഴിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ പോയി. സദ്ഗുരുവിന്റെ ആശ്രമക്കെട്ടിടം നിലനില്‍ക്കുന്ന ആയിരം ചതുരശ്ര അടി ഒഴികെയുള്ള സ്ഥലം തമിഴ് നാട് സര്‍ക്കാരിന് നല്‍കണം എന്നതായിരുന്നു ആവശ്യം. പക്ഷെ ഹൈക്കോടതി 2021ല്‍ ഈ കേസ് തള്ളി. 2024ല്‍ വീണ്ടും ഇവര്‍ സദ് ഗുരുവിനെതിരെ സുപ്രീംകോടതിയില്‍ പോയി. എന്തുകൊണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍ പോയി എന്നതായിരുന്നു സുപ്രീംകോടതിയുടെ ആദ്യത്തെ ചോദ്യം. എന്തായാലും കേസ് പരിശോധിച്ച് സുപ്രീംകോടതിയും ഈ കേസ് തള്ളി

മറ്റൊരു പരാതി കോയമ്പത്തൂരിലെ ഒരു അച്ഛന്‍ തന്റെ രണ്ട് പെണ്‍കുട്ടികളെ സദ്ഗുരു ബലമായി പിടിച്ചുവെച്ചിരിക്കുന്നു എന്ന പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് മദ്രാസ് ഹൈക്കോടതി തള്ളിയപ്പോള്‍ ആ പിതാവ് പിന്നെ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ ഈ ആശ്രമത്തില്‍ പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ആശ്രമത്തിലേക്ക് അയച്ചത്. ഇതോടെയാണ് സുപ്രീംകോടതി ഈ കേസില്‍ ഇടപെട്ടത്. ഉടനെ പൊലീസ് നടപടി നിര്‍ത്തിവെയ്‌പ്പിച്ചു. നിജസ്ഥിതി പരിശോധിക്കാന്‍ സുപ്രീംകോടതി വീഡിയോ കാളില്‍ ഈ പെണ്‍കുട്ടികളുമായി സംസാരിച്ചു. ഇവിടെ അച്ഛന്‍ പറഞ്ഞത് നുണയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അവര്‍ കൃത്യമായി വിശദീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ കഴിയുന്നത് എന്നാണ്. ഇതോടെ സുപ്രീംകോടതി ഈ കേസ് തള്ളിക്കളഞ്ഞു. ഇങ്ങിനെ നിരന്തരമായി സദ് ഗുരുവിനെ വേട്ടയാടുന്നതിന് പിന്നില്‍ കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയാണെന്ന് പറയുന്നു. ഈ മതപരിവര്‍ത്തന ലോബിയ്‌ക്ക് വലിയ എഞ്ചിനീയറിംഗ് കോളെജുകളും മെഡിക്കല്‍ കോളെജുകളും അവിടെ ഉണ്ട്. ഈ ലോബിയ്‌ക്ക് കോയമ്പത്തൂരില്‍ 850ഓളം വനഭൂമി സ്വന്തമായുണ്ട്. വിദേശഫണ്ടുകള്‍ അത്രയ്‌ക്കധികം ലഭിക്കുന്ന സ്ഥാപനമാണിത്.

സദ് ഗുരു ഹിന്ദുമതത്തില്‍ നിന്നും പാവപ്പെട്ടവരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ശക്തമായ നിലപാട് സദ്ഗുരു എടുക്കുന്നതിനാലാണ് അദ്ദേഹത്തെ കോയമ്പത്തൂരില്‍ നിന്നും ഓടിക്കാന്‍ ഈ ലോബി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. എന്തായാലും മഹാശിവരാത്രിയ്‌ക്ക് സദ് ഗുരുവിനൊപ്പം അമിത് ഷാ പങ്കെടുത്തത് ഒരു വലിയ താക്കീതാണ്. ഇനിയും സദ്ഗുരുവിനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കരുത് എന്നതാക്കീത്.

സദ്ഗുരുവിന്റെ സാന്നിധ്യം തമിഴ്നാട്ടില്‍ ബിജെപി ശക്തിപ്പെടുന്നതിന് കാരണമാകുമെന്ന് ഡിഎംകെ ഭയപ്പെടുന്നു. കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ സാന്നിധ്യം അവിടുത്തെ ജിഹാദി ശക്തികള്‍ക്കും ഭയവും എതിര്‍പ്പും ഉണ്ട്. എന്തായാലും മറയില്ലാതെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് തന്നെ നിലകൊള്ളുകയാണ് സദ്ഗുരു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക